നിർജീവമായ താരാപഥങ്ങൾ മുതൽ നി​ഗൂഢമായ റെഡ് ഡോട്ടുകൾ വരെ; ജെയിംസ് വെബ് ദൂരദർശിനി 3 വർഷത്തിനുള്ളിൽ കണ്ടെത്തിയ രഹസ്യങ്ങൾ

James Webb

മൂന്ന് വർഷം മുന്നേ കൃത്യമായി പറഞ്ഞാൽ 2021 ഡിസംബർ 25-ന് മനുഷ്യർ ബഹിരാകാശത്തേക്ക് അയച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതും ശക്തവുമായ ദൂരദർശിനിയാണ് ജയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (JWST). ജ്യോതിഃശാസ്ത്രത്തിലും പ്രപഞ്ചവിജ്ഞാനീയത്തിലും പുതിയ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ ജയിംസ് വെബ് ദൂരദർശിനിക്ക് സാധിച്ചു.

30 വർഷമെടുത്താണ് ജയിംസ് വെബ് ബഹിരാകാശ ദൂരദർശിനി നിർമിച്ചത്. മൂന്ന് വർഷത്തിനുള്ളിൽ ജെയിസ് വെബ്ബിന്റെ കണ്ണിലൂടെ ലോകം നിരവധി വിസ്മയങ്ങൾ കണ്ടു. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഉത്ഭവത്തെ പറ്റി പഠിക്കുക, നക്ഷത്രരൂപീകരണം നടക്കുന്ന വാതകപടലങ്ങളെ കുറിച്ച് പഠിക്കുക, നക്ഷത്രങ്ങളുടെ ചുറ്റും ചിതറിക്കിടക്കുന്ന പദാർത്ഥങ്ങളെ കുറിച്ചു പഠിക്കുക, സൗരയൂഥേതര ഗ്രഹങ്ങളുടെ നേരിട്ടുള്ള ചിത്രങ്ങളെടുക്കുക എന്നിവയാണ് ജെയിംസ് വെബ്ബിന്റെ ലക്ഷ്യങ്ങൾ.

Also Read: സൂര്യനോട് ‘കുശലം ചോദിച്ച്’ പാർക്കർ സോളാർ പ്രോബ്; ‘ആൾക്ക് ജീവനു’ണ്ടെന്ന് നാസ

ദക്ഷിണാർധഗോളത്തിലുള്ള വോലൻസ് എന്ന നക്ഷത്രരാശിയിലെ’എസ്.എം.എ.സി.എസ് ജെ 0723 എന്ന ഗാലക്സിക്കൂട്ടമാണ് ജെയിംസ് വെബ്ബ് പകർത്തിയ ആദ്യ ചിത്രം. കരീന നെബുലയുടെയും സ്റ്റിഫാൻസ് ക്വിന്റ്ടെറ്റ് എന്ന അഞ്ച് ഗാലക്സി ഗ്രൂപ്പിന്റേതുമാണ് ജയിംസ് വെബ് പകർത്തിയ മറ്റു ചിത്രങ്ങൾ.

ഭൂമിയിൽനിന്ന് 1100 പ്രകാശവർഷം അകലെയുള്ള ഒരു ഭൗമേതര ഗ്രഹത്തിന്റെ (വാസ്പ് 96 ബി) ചിത്രവും ജെയിംസ് വെബ് അയച്ചിട്ടുണ്ട്. വാസ്പ് 96 ബി യിൽ ജലകണങ്ങളുടെ സാന്നിധ്യമുണ്ടെന്നാണ് നിഗമനം. ഭൗമേതര ലോകത്തെ ജൈവസാന്നിധ്യത്തിലേക്കുള്ള സൂചനകൂടിയാണ് ജെയിംസ് വെബ് അയച്ച ചിത്രങ്ങൾ.

കേവലം 25 ചതുശ്ര മീറ്റർ മാത്രം വലുപ്പമുള്ളൊരു ഉപകരണത്തിൽ നിന്ന് ഇനിയും അത്ഭുതങ്ങൾ ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News