ജെഎൻയു പ്രൊഫസർ മസർ ആസിഫിനെ ജാമിയ മില്ലിയ ഇസ്‌ലാമിയയുടെ വൈസ് ചാൻസലറായി നിയമിച്ചു

Jamia Millia Islamia

ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ അംഗമായിരുന്ന പ്രൊഫസർ മസർ ആസിഫിനെ ജാമിയ മില്ലിയ ഇസ്‌ലാമിയയുടെ വൈസ് ചാൻസലറായി നിയമിച്ചു. നിലവിൽ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ സ്‌കൂൾ ഓഫ് ലാംഗ്വേജിൽ പ്രൊഫസറായി ജോലി ചെയ്യുകയാണ് അദ്ദേഹം.

രാഷ്ട്രപതി ദ്രൗപതി മുർമു വ്യാഴാഴ്ച മസർ ആസിഫിനെ ജാമിയ മില്ലിയ ഇസ്ലാമിയയുടെ വൈസ് ചാൻസലറായി നിയമിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് അറിയിച്ചത്.

Also Read: ജമ്മു കശ്മീരിൽ തീവ്രവാദ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, അഞ്ച് സൈനികർക്ക് പരിക്ക്

ന്യൂഡൽഹിയിൽ സ്ഥിതി ചെയ്യുന്ന പൊതു സർവ്വകലാശാലയാണ് ജാമിയ മില്ലിയ ഇസ്ലാമിയ. നിലവിൽ ഓഖ്‌ലയിലാണ് സർവ്വകലാശാല സ്ഥിതി ചെയ്യുന്നത് 1962-ൽ UGC സർവകലാശാലക്ക് ഡീംഡ് പദവി നൽകി. എഞ്ചിനീയറിംഗ്, മാനേജ്‌മെൻ്റ് ഉൾപ്പടെ നിരവധി പ്രോഗ്രാമുകൾ സർവകലാശാല വാഗ്ദാനം ചെയ്യുന്നു.

2023 നവംബറിൽ മുൻ വിസി നജ്മ അക്തറിൻ്റെ കാലാവധി അവസാനിച്ചപ്പോൾ മുതൽ ജാമിയ മില്ലിയ ഇസ്‌ലാമിയയുടെ വൈസ് ചാൻസലർ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News