വഹാബി- സലഫി ആശയം പഠിപ്പിക്കുന്നതിനാല്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ നേതൃത്വം നല്‍കുന്ന സ്ഥാപനം കേന്ദ്ര ഇന്റലിജന്‍സിന്റെ നിരീക്ഷണത്തില്‍. പെരിന്തല്‍മണ്ണയിലെ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജാണ് കേന്ദ്ര ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലായത്. സമസ്ത നിര്‍മിച്ച ഈ കോളേജിന്റെ നിലവിലെ പ്രസിഡന്റ് സാദിഖലി തങ്ങളാണ്.
കോളേജിലെ അന്‍വര്‍ അബ്ദുള്ള ഫള്ഫരി, സിയാവുദ്ദീന്‍ ഫൈസി എന്നിവര്‍ക്കെതിരെയാണ് സലഫി അധ്യാപന പരാതികള്‍ നേരത്തേ ഉയര്‍ന്നത്. തുടര്‍ന്ന് ഇവരെ പുറത്താക്കണമെന്ന് കഴിഞ്ഞ മാസം ചേര്‍ന്ന സമസ്ത മുശാവറ (ഉന്നത കൂടിയാലോചന സമിതി) യോഗം തീരുമാനിച്ചിരുന്നു. ഈ തീരുമാനം നടപ്പാക്കേണ്ടത് സാദിഖലി തങ്ങള്‍ അധ്യക്ഷനായ മാനേജിങ് കമ്മിറ്റിയാണ്. സമസ്തയുടെ തീരുമാനം കോളേജ് ഇതുവരെ നടപ്പാക്കിയിട്ടുമില്ല.
മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസ് അലി തങ്ങളാണ് ജാമിഅ നൂരിയ്യയുടെ സെക്രട്ടറി. ചില തീവ്രവാദ സംഘടനകളുടെ അടിസ്ഥാനം തന്നെ സലഫി- വഹാബി ആശയമായതിനാല്‍ ഇവ പഠിപ്പിക്കുന്ന ഇടങ്ങളെ കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ജാമിഅയുടെ സമ്മേളനം നടക്കുന്ന വേളയിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് ദേശീയ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. സാദിഖലി തങ്ങള്‍ നേതൃത്വം നല്‍കുന്ന സമ്മേളനത്തില്‍ ലീഗ് നേതാക്കളെല്ലാം പങ്കെടുത്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here