കശ്മീരിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പി എ എഫ് എഫ്

JAMMU KASHMIR ATTACK

ജമ്മു കശ്മീരിലെ ബാരമുള്ളയിലെ ഗുല്‍മാര്‍ഗിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പി എ എഫ് എഫ് ഏറ്റെടുത്തു. രണ്ട് സൈനികരും രണ്ട് ചുമട്ട് തൊഴിലാളികളുമടക്കം നാല് പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് . ഭീകരര്‍ക്കായി സുരക്ഷാ സേന തിരച്ചില്‍ ശക്തമാക്കി . പ്രദേശത്തേക്ക് കൂടുതല്‍ സൈനികരെ എത്തിച്ചിട്ടുണ്ട് .

പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് എന്ന ഭീകരവാദ സംഘടനയാണ് ഗുല്‍മാര്‍ഗില്‍ സൈനിക വാഹനത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വന്നത്. നിയന്ത്രണ രേഖയോട് തൊട്ടു ചേര്‍ന്ന് നാഗിന്‍ പോസ്റ്റിന് സമീപമാണ് ആക്രമണമുണ്ടായത്. പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ ഇ മൊഹമ്മദും ലഷ്‌ക്കര്‍ ഇ തൊയ്ബയും ചേര്‍ന്ന് 2020 ലാണ് PAFF ന് രൂപം നല്‍കിയത് .ബാരാമുള്ള ജില്ലയിലെ ബുടപത്രി സെക്ടറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഈ ആഴ്ച്ചയില്‍ നടന്ന നാലാമത്തെ ആക്രമണമാണ് സൈനിക വാഹനത്തിന് നേരെയുണ്ടായത്.

ALSO READ: ജമ്മു – കാശ്മീരിൽ ഭീകരാക്രമണം; രണ്ട് സൈനികർക്ക് വീരമൃത്യു

ദിവസങ്ങള്‍ക്ക് മുമ്പ് കശ്മീരിലെ ഗന്ദേര്‍ബല്‍ ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ഡോക്ടറും ഇതര സംസ്ഥാന തൊഴിലാളികളുമടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഗന്ദേര്‍ബല്‍ ജില്ലയില്‍ ശ്രീനഗര്‍-ലേ ദേശീയപാതയിലെ തുരങ്കനിര്‍മാണത്തിനെത്തിയ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിനുനേരേയായിയിരുന്നു ഭീകരര്‍ ആക്രമണം നടത്തിയത്. വെള്ളിയാഴ്ച ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ബിഹാര്‍ സ്വദേശിയായ അശോക് കുമാര്‍ ചൗഹാന്‍ മരിച്ചിരുന്നു. ഒരാഴ്ക്കിടെ കശ്മീരിലുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News