ജമ്മു കാശ്മീർ വാഹനാപകടം: ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

ജമ്മു കാശ്മീരിലെ വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേരിൽ ഒരാൾ കൂടി മരിച്ചു. ചിറ്റൂർ നെടുങ്ങോട് സ്വദേശിയായ മനോജ്‌(24) ആണ് മരിച്ചത്. ഇന്ന് രാവിലെ 10:20 നായിരുന്നു മരണം സംഭവിച്ചത്. സ്ഥലം എം.എൽ.എയും വൈദ്യുതി വകുപ്പ് മന്ത്രിയുമായ കെ. കൃഷ്ണൻകുട്ടി മുഖ്യമന്ത്രിയുമായി സംസാരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Also read:കാനത്തെ അവസാനമായി കണ്ട് വിതുമ്പിക്കരഞ്ഞ് ഡി രാജ; ആശ്വസിപ്പിച്ച് എ കെ ആന്റണി

ഇതോടെ ജമ്മു കശ്മീരിൽ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച ആളുകളുടെ എണ്ണം എട്ടായി. സോനമാർഗിലേക്കുള്ള യാത്രക്കിടെയാണ് വിനോദ സഞ്ചാരികളുടെ വാഹനം റോഡിൽ നിന്ന് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. ശ്രീനഗർ – ലേ ദേശീയപാതയിലാണ് അപകടമുണ്ടായത് . സോജിലാ പാസിലാണ് അപകടം.ടാക്സി കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് വീണാണ് അപകടം ഉണ്ടായത്. അപകടത്തില്‍ മരിച്ചവര്‍ പാലക്കാട് ചിറ്റൂര്‍ സ്വദേശികളാണ്. സുധേഷ്, അനില്‍, രാഹുല്‍, വിഗ്‌നേഷ് എന്നിവരാണ് മരിച്ച മലയാളികൾ. ഡ്രൈവര്‍ ഐജാസ് അഹമ്മദും മരിച്ചു.

Also read:‘മരിക്കാന്‍പോവുകയാണ്’ അവസാനമായി ഷഹ്നയുടെ വാട്‌സാപ്പ് സന്ദേശം;ബ്ലോക്ക് ചെയ്തശേഷം മെസേജ് ഡിലീറ്റ് ചെയ്ത് റുവൈസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News