ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ജമ്മു കശ്മീരിലെ ശ്രീനഗറിലാണ് ദാരുണ സംഭവം. വിഷവാതകം മൂലമുണ്ടായ ശ്വാസതടസമാണ് മരണകാരണമെന്നാണ് വിവരം.
ബാരാമുള്ള സ്വദേശികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ചവരില്‍ 3 പേര്‍ കുട്ടികളാണ്. സംഭവത്തില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അനുശോചനം രേഖപ്പെടുത്തി. വീടിനുള്ളില്‍ ഉപയോഗിച്ച ഹീറ്റര്‍ അടക്കമുള്ള ഉപകരണങ്ങളാണ് ദുരന്തകാരണമെന്നാണ് കരുതുന്നത്.
അയല്‍വാസികളാണ് കുടുംബാംഗങ്ങളെ ബോധരഹിതരായ നിലയില്‍ കണ്ടെത്തുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ചുപേരും മരിച്ചിരുന്നു.
Also Read : ‘അവളെയൊരു പാഠം പഠിപ്പിക്കാനാണിത്’; ഭാര്യ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് 39കാരൻ ജീവനൊടുക്കി
പകല്‍ മുഴുവന്‍ വീട്ടില്‍ നിന്നും ബഹളമൊന്നും പുറത്തേക്ക് വന്നിരുന്നില്ല. പതിവില്ലാത്ത വിധം വീട്ടുകാരാരും പുറത്തേക്കും വരാതിരുന്നതോടെ അയല്‍വാസികള്‍ക്ക് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് അവര്‍ നടത്തിയ പരിശോധനയിലാണ് അഞ്ചുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിലും വിവരമറിയിച്ചു.
പ്രാഥമിക അന്വേഷണത്തിൽ ശ്വാസംമുട്ടിയാണ് കുടുംബം മരിച്ചതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്, സംഭവസ്ഥലത്ത് ഫോറൻസിക് സംഘമെത്തി വിശദമായ പരിശോധന നടത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here