ജമ്മു കശ്മീര്‍ സംവരണ ഭേദഗതി ബില്ലും, പുനഃസംഘടനാ ഭേദഗതി ബില്ലും ലോക്സഭയില്‍ പാസായി. ബില്ലിന്മേല്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക് പോരാണ് ഉണ്ടായത്. ബില്ലിന്മേലുളള മറുപടി പ്രസംഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജവഹര്‍ലാല്‍ നെഹ്റുവിനെ അപമാനിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ നിന്നിറങ്ങിപ്പോയി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ജമ്മു കശ്മീര്‍ സംവരണ ബില്‍, പുനഃസംഘടനാ ഭേദഗതി ബില്‍ എന്നിവയാണ് രണ്ട് ദിവസം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ലോക്സഭ പാസാക്കിയത്. ബില്ലിന്മേല്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക് പോരാണ് നടന്നത്.
കശ്മീരിനെ കേന്ദ്ര സര്‍ക്കാര്‍ ഖാപ് പഞ്ചായത്താക്കി മാറ്റിയെന്നും വാഗ്ദാനം ചെയ്ത തൊഴില്‍ പോലും നല്‍കാന്‍ കഴിഞ്ഞില്ലെന്നും അധിര്‍ രഞ്ജന്‍ ചൗധരി വിമര്‍ശിച്ചു.
കശ്മീരിലെ ജവഹര്‍ലാല്‍ നെഹ്റുവിന്റെ പങ്കിനെ കുറിച്ച് ചര്‍ച്ച ചെയ്യാനും അധിര്‍ രഞ്ജന്‍ ചൗധരി വെല്ലുവിളിച്ചു. തുടര്‍ന്ന് മറുപടി പ്രസംഗം നടത്തിയ അമിത് ഷാ ഇന്ത്യാ പാക് യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് നെഹ്റുവിയന്‍ മണ്ടത്തരമാണെന്ന് പരിഹസിച്ചു. രാജ്യത്തിന്റെ ആഭ്യന്തര വിഷയം ഐക്യരാഷ്ട്ര സഭയിലേക്ക് കൊണ്ട് പോയത് നെഹ്റുവിന്റെ രണ്ടാമത്തെ മണ്ടത്തരം ആണെന്നും പ്രതികരിച്ചതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വച്ചു. തുടര്‍ന്ന് സഭയില്‍ നിന്നിറങ്ങുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here