കശ്മീരിൽ സൈനിക ആംബുലൻസ് മറിഞ്ഞ് രണ്ട് മരണം

ജമ്മു കശ്മീരിലെ രജൗരി ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മരണം. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. നിയന്ത്രണരേഖയ്ക്ക് സമീപം കേരി സെക്ടറിലാണ് അപകടമുണ്ടായത്. സേനയുടെ ആംബുലന്‍സ് റോഡില്‍ നിന്ന് തെന്നി മലയിടുക്കിലേക്ക് മറിയുകയായിരുന്നു.

നിയന്ത്രണരേഖയ്ക്ക് സമീപം ദുംഗി ഗാലയ്ക്ക് സമീപം വളവിലാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട് ആര്‍മി ആംബുലന്‍സ് കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവറും ഒരു സൈനികനും മരിച്ചതായി അധികൃതര്‍ അറിയിച്ചു. ഇവരുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ മലയിടുക്കില്‍ നിന്ന് പുറത്തെടുത്തതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വടക്കന്‍ സിക്കിമിന് സമീപം കുത്തനെയുള്ള ചരിവിലൂടെ വാഹനം തെന്നിമാറി 16 സൈനികര്‍ മരിച്ചിരുന്നു. അന്ന് നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News