ജമ്മു കശ്മീരിലെ ബസ് അപകടത്തിൽ മരണം 39 ആയി, 17 പേർ ചികിത്സയിൽ

ജമ്മു കശ്മീരിലെ ദോഡയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 39 ആയി. സംഭവത്തിൽ പരിക്കേറ്റ 17 പേർ ഇപ്പോഴും ചികിൽസയിൽ കഴിയുകയാണ്. 56 പേരാണ് ബസിൽ ആകെയുണ്ടായിരുന്നത്.

ALSO READ: സുന്ദരികളായ സ്ത്രീകളുടെ ചിത്രങ്ങൾ നൽകും, ശബ്ദം മാറ്റി സംസാരിക്കും, വിവാഹാലോചനയുടെ പേരിൽ യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ 57 കാരി അറസ്റ്റിൽ

ദോഡയിലെ അസർ മേഖലയിലാണ് അപകടമുണ്ടായത്. കിഷ്ത്വാറിൽ നിന്ന് ജമ്മുവിലേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News