ബിജെപിക്കുള്ളിൽ ‘പട്ടിക’ കൊണ്ട് അടി! ജമ്മു കശ്മീരിൽ നിയമസഭാ സ്ഥാനാർഥിത്വത്തെ ചൊല്ലി തർക്കം

ELECTION

നിയമസഭാ തെരഞ്ഞെടുപ്പിനെ ചൊല്ലി ജമ്മു കശ്മീർ ബിജെപിയിൽ തർക്കം രൂക്ഷം. സ്ഥാനാർഥി നിർണ്ണയത്തിൽ ഒരു കൂട്ടം നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചു. നോർത്ത് സീറ്റിൽ ഓമി ഖജൂരിയെ സ്ഥാനാർഥി ആക്കാത്തതിൽ ചില നേതാക്കൾ പ്രതിഷേധം രേഖപ്പെടുത്തി. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ശ്യാംലാൽ ശർമ്മക്കാണ് ഇത്തവണ നോർത്ത് സീറ്റ് നൽകിയിരിക്കുന്നത്. ഇതാണ് പ്രതിഷേധങ്ങൾക്ക് വഴിവെച്ചത്. സംസ്ഥാന ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്ന, മുൻ ഉപമുഖ്യമന്ത്രിമാരായ നിർമൽ സിങ്, കവീന്ദർ ഗുപ്ത എന്നിവരുടെ പേരും പട്ടികയിൽ ഇല്ലായിരുന്നു.ഇതും പ്രതിഷേധങ്ങൾക്ക് കാരണമായി.

ALSO READ;പാകിസ്ഥാനിൽ ഭീകരാക്രമണം; 23 പേർ കൊല്ലപ്പെട്ടു

ഇതിനിടെ ആദ്യം പുറത്തിറക്കിയ സ്ഥാനാർഥി പട്ടിക പിൻവലിച്ച ശേഷം പുതിയ പട്ടിക ബിജെപി പുറത്തിറക്കി. 44 പേരടങ്ങിയ പട്ടികയാണ് പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ പിൻവലിച്ചത്. പ്രധാന നേതാക്കളുടെ പേരുകള്‍ പട്ടികയിലുള്‍പ്പെടാത്തതാണ്‌ പിന്‍വലിക്കാന്‍ കാരണമെന്നാണ്‌ വിവരം. രണ്ട് കശ്മീരി പണ്ഡിറ്റുകളും 14 മുസ്‌ലിം സ്ഥാനാർഥികളും ഉൾപ്പെടുന്നതായിരുന്നു ആദ്യത്തെ പട്ടിക.പതിനഞ്ച് പേരടങ്ങിയതാണ് പുതിയ പട്ടിക.ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടികയാണിത്.

ALSO READ; ഉറക്കത്തിലെത്തിയ ദുരന്തം! ദില്ലിയിൽ ഫുട്പാത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്നവരുടെ മേൽ ട്രക്ക് പാഞ്ഞുകയറി മൂന്ന് മരണം

ജമ്മുവിലെ 90 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് നടക്കുക. സെപ്റ്റംബർ 18 , 25 , ഒക്ടോബര് 1 തീയതികളിൽ വോട്ടെടുപ്പും ഇതേമാസം നാലാം തീയതി വോട്ടെണ്ണലും നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News