ജമ്മു കശ്മീർ നിയമസഭാ തെരെഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പിൽ മികച്ച പോളിംഗ്

election

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ മികച്ച പോളിംഗ്. വൈകീട്ട് അഞ്ചു മണിവരെ 58.19% പോളിംഗ് രേഖപ്പെടുത്തി. ഒന്നാം വോട്ടെടുപ്പ് തീർത്തും സമാധാനപരമായി പൂർത്തിയായി.ഇന്ന് വോട്ടെടുപ്പ് നടന്ന 24 സീറ്റുകളിൽ എട്ടെണ്ണം ജമ്മു മേഖലയിലെ 3 ജില്ലകളിലും 16 എണ്ണം കശ്മീർ താഴ്‌വരയിലെ 4 ജില്ലകളിലുമാണ്.

ALSO READ; എന്താണ് എംപോക്സ്? ലക്ഷണങ്ങൾ, പ്രതിരോധം; അറിയേണ്ടതെല്ലാം

പത്തുവർഷങ്ങൾക്കു ശേഷം നടക്കുന്ന നിയമ സഭ തെരഞ്ഞെടുപ്പിൽ, സംസ്ഥാന പദവി നഷ്ടമായ ജമ്മു കശ്മീരിലെ ജനങ്ങൾ ആവേശത്തോടെയാണ്‌ പോളിംഗ് ബൂത്തുകളിൽ എത്തിയത്.മെഹബൂബ മുഫ്തിയുടെ മകൾ ഇല്‍ത്തിജ മുഫ്തി, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമി, എഐസിസി ജനറൽ സെക്രട്ടറി ഗുലാം അഹമ്മദ് മിർ,നാഷണൽ കോൺഫറൻസിൻ്റെ സക്കീന ഇറ്റൂ, പിഡിപിയുടെ സർതാജ് മദ്‌നി, അബ്ദുൾ റഹ്മാൻ വീരി തുടങ്ങിയവരാണ് ആദ്യഘട്ടത്തിൽ ജനവിധി തേടിയ പ്രമുഖർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News