ജമ്മുകശ്മീര്‍, ഹരിയാന വോട്ടെണ്ണല്‍; തുടക്കം കുതിപ്പോടെ കോണ്‍ഗ്രസ്, കിതപ്പോടെ ബിജെപി

Narendra Modi

ജമ്മുകശ്മീര്‍, ഹരിയാന വോട്ടെണ്ണലില്‍ തുടക്കത്തില്‍ കോണ്‍ഗ്രസ് കുതിക്കുന്നു. വോട്ടെണ്ണല്‍ തുടങ്ങിക്കഴിഞ്ഞപ്പോള്‍ രണ്ടിടത്തും ബിജെപി പിന്നിലാണ്. ആദ്യഘട്ട വോട്ടെണ്ണലില്‍ ജമ്മു കശ്മീരിലും ഹരിയാനയിലും ഇന്ത്യാ സഖ്യം മുന്നിലാണ്.

ഹരിയാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിനേഷ് ഫോഗട്ട് ജൂലാനയില്‍ മുന്നിട്ടു നില്‍ക്കുന്നു. ഹരിയാനയില്‍ ഇന്ത്യാസഖ്യം വ്യക്തമായി ലീഡ് ചെയ്യുന്നു. ഐഎന്‍സി 47 സീറ്റിലും, ബിജെപി 28, മറ്റുള്ളവര്‍ 5 സീറ്റിലുമാണ് മുന്നിട്ട് നില്‍ക്കുന്നത്. ജമ്മുകാശ്മീരില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എന്‍സി സഖ്യം 25 സീറ്റിലും, ബിജെപി 22 സീറ്റിലും, പിഡിപി 3 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു.

അതേസമയം ജമ്മു കാശ്മീര്‍ നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള ലെഫ്.ഗവര്‍ണറുടെ അധികാരം ജനവിധി അട്ടിമറിക്കുമെന്ന ആശങ്ക ശക്തമാകുന്നു. കേന്ദ്രഭരണ പ്രദേശത്തെ പ്രബല പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി ഡി പി) എന്നിവക്ക് പുറമെ കോണ്‍ഗ്രസ്സും ഇക്കാര്യത്തില്‍ ആശങ്ക ഉന്നയിച്ചിട്ടുണ്ട്.

Also Read : ജമ്മു കശ്മീരിലും ഹരിയാനയിലും ഇന്ത്യാ സഖ്യം മുന്നിൽ

ഗവര്‍ണര്‍ ബി ജെ പി അംഗങ്ങളെയാണ് നാമനിര്‍ദേശം ചെയ്യുകയെന്ന് ഈ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. തൂക്കുസഭയാണ് എക്സിറ്റ് പോളുകള്‍ പ്രവചിച്ചത് എന്നതിനാല്‍ ഈ നാമനിര്‍ദേശത്തെ സംബന്ധിച്ച് വലിയ ആകുലത സൃഷ്ടിക്കുന്നു. കോണ്‍ഗ്രസ്സ്- നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം വളരെ മുന്നിലാണെന്ന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ ബി ജെ പി ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ഒടുവില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന 2014ല്‍, ഫലപ്രഖ്യാപനത്തിന് ശേഷം പി ഡി പിയുമായി ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. 2018ല്‍ ബി ജെ പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും തൊട്ടടുത്ത വര്‍ഷം ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്തു. അതിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration