രഞ്ജി ട്രോഫിയിൽ ചരിത്രമെഴുതി ജമ്മു കശ്മീർ താരം അബ്ദുൾ സമദ്

Abdul Samad

രഞ്ജി ട്രോഫിയിൽ ജമ്മു കശ്മീരിനായി ചരിത്രമെഴുതി അബ്ദുൾ സമദ്. ഒരു മത്സരത്തിന്റെ രണ്ട് ഇന്നിങ്സിലും സെഞ്ച്വറി നേടുന്ന ആദ്യ ജമ്മു കശ്മീർ ബാറ്ററായിരിക്കുകയാണ് അബ്ദുൾ സമദ്. ഒഡ‍ീഷയ്ക്കെതിരായ മത്സരത്തിലാണ് അബ്ദുൾ സമദ് ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരം കൂടിയാണ് അബ്ദുൾ സമദ്.

ആദ്യം ബാറ്റ് ചെയ്ത ജമ്മു കശ്മീരിനായി ഒന്നാം ഇന്നിങ്സിൽ 117 പന്തിൽ 127 റൺസ് നേടിയ അബ്ദുൾ സമദിന്റെ മികവിൽ കശ്മീർ 270 റൺസ് നേടി. എന്നാൽ ഒഡീഷ നായകൻ ​ഗോവിന്ദ പോഡാറിന്റെ പുറത്താകാതെ 133 റൺസുമായുള്ള പോരാട്ടിത്തിന്റെ ഫലമായി ഒഡീഷക്ക് ആദ്യ ഇന്നിങ്സിൽ 272 റൺസ് നേടാനായി.

Also Read: ചുട്ട മറുപടി നല്‍കി ബംഗ്ലാദേശ്‌; തെയ്‌ജുല്‍ ഇസ്ലാമിൻ്റെ തീയുണ്ടകൾക്ക് മുന്നിൽ പരുങ്ങി ദക്ഷിണാഫ്രിക്ക

രണ്ട് റൺസിന്റെ ലീഡിനെതിരെ പൊരുതാൻ ഇറങ്ങിയ കശ്മീർ രണ്ടാം ഇന്നിങ്സിൽ വീണ്ടും സമദിന്റെ 108 പന്തിൽ പുറത്താകാതെയുള്ള 108 റൺസിന്റെ പ്രകടന മികവിൽ ഏഴിന് 270 എന്ന മികച്ച നിലയിൽ എത്തി. 269 എന്ന സ്കോർ ചേസ് ചെയ്യാൻ ഇറങ്ങിയ ഒഡീഷ 80.4 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 112 റൺസിൽ നിൽക്കുമ്പോൾ സമനിലയിൽ മത്സരം അവസാനിപ്പിക്കാൻ ഇരുക്യാപ്റ്റന്മാരും തീരുമാനിക്കുകയായിരുന്നു.

Also Read: ലോകകിരീടം മാത്രമല്ല, കിവികൾക്ക് കോടിക്കിലുക്കവും; ന്യൂസിലാൻഡ് വനിതകൾക്ക് ലഭിച്ചത് കോടികൾ

50 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുള്ള അബ്ദുൾ സമദ് 146.08 സ്ട്രൈക്ക് റേറ്റിൽ 577 റൺസ് നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News