ജമ്മു കശ്മീരില്‍ സോപോറില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. ബാരമുള്ളയ്ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. സലൂര വനമേഖലയില്‍ ഞായറാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഗുരുതരമായി പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സൈനികന്‍ പങ്കല കാര്‍ത്തിക്കാണ് വീരമൃത്യു വരിച്ചത്.
ALSO READ: രണ്ടാം വരവ്; അമേരിക്കയുടെ 47-ാമത് പ്രസിഡന്‍റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റു
വനമേഖലയില്‍ സുരക്ഷാസേന പരിശോധനകള്‍ നടത്തുമ്പോഴാണ് ഭീകരര്‍ വെടിവെപ്പ് ആരംഭിച്ചത്. പിന്നാലെ പ്രദേശമാകെ വളഞ്ഞ സൈന്യം ശക്തമായി തിരിച്ചടിച്ചു. സംഭവസ്ഥലത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംയുക്ത സുരക്ഷാ സംഘം ഇരുട്ടിനെ തുടര്‍ന്ന് തിരച്ചില്‍ നിര്‍ത്തി, രാവിലെയോടെ അത് പുനരാരംഭിച്ചു. ഈ സാഹചര്യത്തിലാണ് വെടിവെയ്പ്പ് ഉണ്ടായത്.
ഡ്യൂട്ടിക്കിടയില്‍ രാജ്യത്തിനായി ജീവന്‍സമര്‍പ്പിച്ച ധീരനായ പങ്കല കാര്‍ത്തിക്കിന് ചീനാര്‍ കോര്‍പ്പ്‌സ് ആദരവ് അര്‍പ്പിച്ചു. അദ്ദേഹത്തെ കുടുംബത്തിന്റെ വേദനയ്‌ക്കൊപ്പം പങ്കുചേരുന്നുവെന്ന് ശ്രീനഗര്‍ ആസ്ഥാനമായുള്ള ചീനാര്‍ കോര്‍പ്പ്‌സ് എക്‌സില്‍ കുറിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here