ജമ്മുകശ്മീര്‍ ഭീകരാക്രമണം: ഡോക്ടറടക്കം ആറു പേര്‍ കൊല്ലപ്പെട്ടു

ഒരു ഡോക്ടറും അഞ്ചു നിര്‍മാണ തൊഴിലാളികളുമുള്‍പ്പെടെ ജമ്മുകശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗന്ദേര്‍ബാലിലെ ഗഗന്‍ഗീറിലെ തുരങ്ക നിര്‍മാണ സ്ഥലത്താണ് ഭീകരാക്രമണം നടന്നത്. കുടിയേറ്റക്കാരായ സാധാരണക്കാര്‍ക്ക് നേരെ നടത്തുന്ന ഇത്തരം ആക്രണം ക്രൂരവും ഭീരുത്വവുമാണെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രതികരിച്ചു.

ALSO READ:  മമതാ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഡോക്ടർമാരുടെ സംഘടന; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പണിമുടക്ക്

ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യതയെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും മുഖ്യമന്ത്രി എക്‌സിലൂടെ അറിയിച്ചു. പരിക്കേറ്റവരില്‍ തൊഴിലാളികളും പ്രാദേശികരും ഇതര സംസ്ഥാന തൊഴിലാളികളുമുണ്ട്. പരിക്കേറ്റവരെല്ലാം സുഖംപ്രാപിക്കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു. ഗുരുതരമായി പരിക്കേറ്റവരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ALSO READ:  അയോധ്യ കേസില്‍ ഒരു പരിഹാരത്തിനായി പ്രാര്‍ത്ഥിച്ചു, വിശ്വാസമുണ്ടെങ്കില്‍ ദൈവം വഴികാട്ടും; അനുഭവം പങ്കുവച്ച് ചീഫ് ജസ്റ്റിസ്

ഒരു സ്വകാര്യ കമ്പനിയുടെ ലേബര്‍ ബൗസിംഗ് ക്യാമ്പിലേക്കാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ഗുണ്ട് പ്രദേശത്തെ തുരങ്കത്തിന്റെ നിര്‍മാണത്തിനെത്തിയവരാണ് ആക്രമണത്തിന് ഇരയായത്. പൊലീസും ഇന്ത്യന്‍ സേനയും പ്രദേശം വളഞ്ഞിട്ടുണ്ട്. ആക്രമികള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. അതിപ്രധാനമായ അടിസ്ഥാന സൗകര്യ വികസ പദ്ധതിയുടെ ഭാഗമായ നിഷ്‌കളങ്കരായ തൊളിലാളികളാണ് ആക്രമണത്തിന് ഇരയായതെന്ന് സംഭവത്തില്‍ അപലപിച്ചു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News