ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾ, ജാംനഗര്‍ വിമാനത്താവളത്തിന് 10 ദിവസത്തേക്ക് അന്താരാഷ്ട്ര പദവി

മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ വിവാഹത്തോടനുബന്ധിച്ച് ഗുജറാത്തിലെ ജാംനഗറിലെ വിമാനത്താവളത്തിന് 10 ദിവസത്തേക്ക് അന്താരാഷ്ട്ര പദവി. ആനന്ദ് അംബാനിയുടെയും രാധിക മര്‍ച്ചെന്‍റിന്‍റെയും പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളാണ് ജാംനഗറില്‍ നടക്കുന്നത്. ബില്‍ഗേറ്റ്സ്, മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഇവാങ്ക ട്രംപ് തുടങ്ങിയ നിരവധി പ്രമുഖർ ആണ് വിവാഹത്തിനെത്തുന്നത്. ഈ സാഹചര്യത്തിലാണ് വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി നൽകിയിരിക്കുന്നത്.

ALSO READ: സിദ്ധാർത്ഥിന്റെ മരണം; ഹോസ്റ്റലിൽ പൊലീസ് തെളിവെടുപ്പ് നടത്തി

ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 3 വരെ അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് വരാനും പോകുവാനുമുള്ള അനുമതിയാണ് വിമാനത്താവളത്തിന് ലഭിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രാലയം, കേന്ദ്ര ധനകാര്യമന്ത്രാലയം എന്നിവര്‍ ആവശ്യമായ കസ്റ്റംസ്, ഇമിഗ്രേഷന്‍, ക്വറന്‍റെയിന്‍ സംവിധാനങ്ങള്‍ എയർപോർട്ടിൽ സജ്ജമാക്കിയിട്ടുണ്ട്.

സാധാരണയില്‍ 475 സ്ക്വയര്‍ ഫീറ്റ് ഏരിയയില്‍ പ്രവര്‍ത്തിച്ചിരുന്ന വിമാനതാവളം അംബാനി വിവാഹത്തിന് വേണ്ടി ഇത് 900 സ്ക്വയര്‍ ഫീറ്റായി ഉയര്‍ത്തി. തിരക്കുള്ള സമയത്ത് 360 യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ സാധിക്കും. 16 ഹൗസ് കീപ്പിംഗ് സ്റ്റാഫിന്റെ എണ്ണം അത് 35 ആയി ഉയര്‍ത്തി. സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണം 30 ല്‍ നിന്നും 70 ആക്കി. 65 എയർപോർട്ട് ജീവനക്കാരുടെ എണ്ണം 125 ആയും ഉയര്‍ത്തി.

ALSO READ: ട്രെയിനിലും ബസിലും വ്യോമമാർഗവും ദില്ലിയിലെത്തും; കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് കർഷക സംഘടനകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here