മനുസ്മൃതി രാജ്യത്തിന്റെ ഭരണഘടനയാക്കി മാറ്റണമെന്നതാണ് ആര്‍എസ് അജണ്ടയെന്ന വിമര്‍ശനം ഉന്നയിച്ച് സിപിഐഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. ഫാസിസത്തിലൂടെ അത് നടപ്പിലാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഇതിനെതിരെയുള്ള കാമ്പയിന്‍ ആയി ജനകീയ പ്രതിരോധ ജാഥ മാറിയെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നു. അര്‍ഹമായ വിഹിതം പോലും കേന്ദ്രം കേരളത്തിന് നല്‍കുന്നില്ല. 9 സംസ്ഥാനങ്ങളില്‍ സില്‍വര്‍ ലൈന്‍ അനുവദിച്ചു. എന്നാല്‍ കേരളത്തിന് മാത്രം അനുമതി നല്‍കിയില്ല. കേരളത്തില്‍ വികസനം നടക്കരുത് എന്ന ബിജെപി നിലപാടാണ് ഇതിന് പിന്നില്‍. കേരളത്തിലെ പ്രതിപക്ഷത്തിന്റെയും നിലപാട് ഇത് തന്നെയാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.
കേരളത്തില്‍ പ്രതിപക്ഷത്തെ അലട്ടുന്നത് വിഷയ ദാരിദ്രമാണ്. നിയമസഭയില്‍ പ്രതിപക്ഷം കാണിക്കുന്നത് അതിന്റെ തെളിവാണ്. ഭരണപക്ഷത്തിന് മാത്രമല്ല
സഭ നടത്താനുള്ള ഉത്തരവാദിത്വമുളളത് എന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതിപക്ഷത്തെ ഓര്‍മ്മിപ്പിച്ചു. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഫലപ്രദമായി കാര്യങ്ങള്‍ നടത്താന്‍ പ്രാപ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here