ആവേശഭരിതമായ 27 ദിനങ്ങള്‍; ഇടതുപക്ഷ മുന്നേറ്റത്തിന് കരുത്തേകി ജനകീയ പ്രതിരോധ ജാഥ

ഇടതുപക്ഷ മുന്നേറ്റത്തിന് കൂടുതല്‍ കരുത്തേകുന്ന ആശയസമരമായിരുന്നു ജനകീയ പ്രതിരോധ ജാഥ. ആവേശഭരിതമായ അനുഭവങ്ങളാണ് ജാഥയിലുടനീളം ഉണ്ടായത്. കേരളം ഒറ്റ മനസ്സായി ജാഥയെ വരവേറ്റു.

ആവേശഭരിതമായ 27 ദിനങ്ങള്‍. ചുട്ടുപൊള്ളുന്ന വേനല്‍ ചൂടിനെ അവഗണിച്ച് വിപ്ലവപ്രസ്ഥാനത്തെ നെഞ്ചിലേറ്റി ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍. സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയമുന്നേറ്റത്തിലെ അവിസ്മരണീയ ഏടായി ജനകീയ പ്രതിരോധ ജാഥ. ഫെബ്രുവരി 20 ന് മഞ്ചേശ്വരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ജാഥ ഉദ്ഘാടനം ചെയ്തത്.

ജമാഅത്തെ ഇസ്ലാമി – ആര്‍എസ്എസ് രഹസ്യ ചര്‍ച്ച വലിയ വിവാദമായിരുന്ന ഘട്ടമായിരുന്നു അത്. വര്‍ഗീയ ശക്തികളുടെ ഈ രഹസ്യബാന്ധവത്തെ തുറന്ന് കാട്ടാന്‍ ജാഥയ്ക്ക് സാധിച്ചു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് കാട്ടുന്ന അവഗണന കണക്ക് സഹിതം ജനങ്ങളെ ബോധ്യപ്പെടുത്തി. വര്‍ഗീയതയുടെ ആപത്തും ജാഥ തുറന്ന് കാട്ടി.

എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ക്കൊപ്പം പി.കെ.ബിജുവും സി.എസ് സുജാതയും എം.സ്വരാജും ജെയ്ക്ക് തോമസും കെ.ടി ജലീലുമെല്ലാം മികച്ച രീതിയിലാണ് ജനങ്ങളുമായി സംവദിച്ചത്. ജാഥ വന്‍ വിജയമായ ഘട്ടത്തില്‍ ജാഥയുടെ പൊലിമയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ ആസൂത്രിതമായ നീക്കങ്ങളും നടന്നു.

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് ഗോവിന്ദന്‍ മാസ്റ്റര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തി. അടിസ്ഥാന രഹിതമായ ആരോപനങ്ങള്‍ക്കെതിരെ ഗോവിന്ദന്‍ മാസ്റ്റര്‍ ശക്തമായ നിയമനടപടി സ്വീകരിച്ചു. വക്കീല്‍ നോട്ടീസ് അയച്ചതോടെ ഗോവിന്ദന്‍ മാസ്റ്ററെ അറിയില്ലെന്നായി സ്വപ്ന. ഇതോടെ ആ ആരോപണം ചീറ്റിപോയി.

ബ്രഹ്‌മപുരം വിഷയത്തിലും, നിയമസഭയിലെ പ്രതിപക്ഷ അതിക്രമത്തിലുമൊക്കെ കൃത്യമായ നിലപാടുകള്‍ ഗോവിന്ദന്‍ മാസ്റ്റര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കി. ജനങ്ങള്‍ക്ക് ഹിതമല്ലാത്ത ഒന്നും ചെയ്യരുതെന്ന് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി സെക്രട്ടറി മുന്നറിയിപ്പ് നല്‍കി. എല്‍ഡിഎഫ് സര്‍ക്കാര്‍ പട്ടയം നല്‍കിയവരും ഭൂമി നല്‍കിയവരും വീട് നല്‍കിയുവരുമെല്ലാം നന്ദി അറിയിക്കാനെത്തിയിരുന്നു. പാവങ്ങള്‍ക്ക് വീട് വെച്ച് നല്‍കാനായി പണം സംഭാവന ചെയ്തവരും ഭൂമി സംഭാവന ചെയ്തവരുമെല്ലാം ചേര്‍ന്ന് ജാഥയെ മനുഷ്യത്വത്തിന്റെ കൂടാരമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News