ജനകീയ പ്രതിരോധ ജാഥയെ വരവേല്‍ക്കാന്‍ വേറിട്ട പരിപാടികളുമായി അരുവിക്കര

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയെ വരവേല്‍ക്കാന്‍ വ്യത്യസ്ത പ്രചാരണ പരിപാടികളുമായി അരുവിക്കര നിയോജക മണ്ഡലം കമ്മിറ്റി. വനിതകളുടെ രാത്രി നടത്തം മുതല്‍ മാധ്യമ സെമിനാറും ക്രിക്കറ്റ് ടൂര്‍ണമെന്റ് വരെയുണ്ട്  ജാഥയുടെ വരവ് അറിയിക്കാന്‍. ഒരു നാടിന്റെ തന്നെ ഉത്സവമായി ജാഥയെ മാറ്റിയിരിക്കുകയാണ് അരുവിക്കരയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍.

ജനകീയ പ്രതിരോധ ജാഥയ്ക്ക് നാളെയാണ് അരുവിക്കര നിയോജക മണ്ഡലത്തിലെ സ്വീകരണം. സിപിഐഎം മുതിയവിള മേഖലാ കമ്മിറ്റിയാണ് വേറിട്ട പ്രചാരണപരിപാടി ഏറ്റെടുത്തിരിക്കുന്നത്. വനിതകളുടെ രാത്രി നടത്തം നടത്തിയും പ്രതിരോധ വര്‍ത്തമാനങ്ങള്‍ പറഞ്ഞും തെരുവില്‍ ജനകീയ കൂട്ടാമയ്മ സംഘടിപ്പിച്ചാണ് പ്രചാരണം. വനിതകളുടെ രാത്രി നടത്തം ജില്ലാ സെക്രട്ടറിയേറ്റംഗം കെ .എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

പറയുന്ന നുണകള്‍ പറയാത്ത സത്യങ്ങള്‍ എന്ന മാധ്യമ സെമിനാര്‍ മണ്ഡലം സെക്രട്ടറി എന്‍ . ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത മേഖലകളിലെ പ്രതിഭകളെ ജി സ്റ്റീഫന്‍ എംഎല്‍എ ആദരിച്ചു. മനുഷ്യനും പ്രകൃതിയും എന്ന വിഷയത്തില്‍ മൊബൈല്‍ ഫേട്ടോഗ്രഫി മത്സരവും ക്രിക്കറ്റ് ടൂര്‍ണമെന്റും സംഘടിപ്പിച്ചു. കാട്ടാക്കട പാര്‍ട്ടി ഏരിയ സെക്രട്ടറി കെ.ഗിരി പഞ്ചായത്ത് പ്രസിഡന്റ് ടി.സനല്‍കുമാര്‍, പി.എസ് പ്രഷീദ്, മേഖലാ കമ്മിറ്റി സെക്രട്ടറി വി.വി അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News