‘ഗാന്ധിക്കുനേരെ തോക്കു ചൂണ്ടുന്ന’ സ്വാതന്ത്ര്യദിന പോസ്റ്ററുമായി ജനം ടിവി; വിവാദമായതോടെ നീക്കം ചെയ്തു

രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആശംസകളറിയിച്ചുള്ള ജനം ടിവിയുടെ പോസ്റ്ററില്‍ രാഷ്ട്ര പിതാവായ മഹാത്മാഗാന്ധിയ്ക്കു നേരെ തോക്കു ചൂണ്ടല്‍. ‘സഹിച്ചു നേടിയതല്ല, പിടിച്ചുവാങ്ങിയതാണ് സ്വാതന്ത്ര്യം’ എന്ന ടാഗ് ലൈനോടു കൂടി ജനം ടിവിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച പോസ്റ്ററാണ് വിവാദത്തിലായത്. പോസ്റ്ററിലുള്ള ഗാന്ധിജിയുടെ തലയ്ക്കു പുറകുവശത്തായാണ് തോക്ക് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സ്വാതന്ത്ര്യദിനത്തലേന്ന് രാജ്യമൊട്ടുക്കും ആഘോഷരാവിലേക്ക് കടന്നിട്ടുള്ള നിമിഷത്തിലാണ് രാഷ്ട്ര പിതാവിനു നേരെ തോക്ക് ചൂണ്ടിയുള്ള ജനം ടിവിയുടെ പോസ്റ്റര്‍.

ALSO READ: വയനാട്ടിൽ പെയ്തിറങ്ങിയത് കേരളം കണ്ട ശക്തമായ മൂന്നാമത്തെ മഴ; പിന്നിൽ കാലാവസ്ഥാ വ്യതിയാനം; പഠന റിപ്പോർട്ട് പുറത്ത്

സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട് സംഭവം ആളുകള്‍ ചോദ്യം ചെയ്തു തുടങ്ങിയതോടെ ഉടന്‍ ചാനല്‍ ആ പോസ്റ്റര്‍ പിന്‍വലിച്ച് പുതിയ പോസ്റ്റര്‍ നല്‍കുകയും ചെയ്തു. ഛത്രപതി ശിവജി മുതല്‍ രാജ്യത്തെ സ്വാതന്ത്ര്യസമര രംഗത്ത് നേരിട്ട് പങ്കെടുത്തിട്ടുള്ളതും ഇല്ലാത്തതുമായ രാജാക്കന്‍മാരെ അടക്കം ഉള്‍ക്കൊള്ളിച്ച് തയാറാക്കിയിട്ടുള്ള പോസ്റ്ററില്‍ മഹാത്മാഗാന്ധിയുടെ ചിത്രം ഒട്ടും പ്രാധാന്യമില്ലാത്ത രീതിയില്‍ വളരെ ചെറുതാക്കിയാണ് കൊടുത്തിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്. ജനം ടിവിയുടെ വിവാദ പോസ്റ്റര്‍ ഇതിനകം തന്നെ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ബിനീഷ് കോടിയേരി ഉള്‍പ്പെടെ ഒട്ടേറെ ആളുകളാണ് പോസ്റ്ററിനെതിരെ വിമര്‍ശനവുമായി ഇതിനകം തന്നെ രംഗത്തെത്തിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News