ദില്ലിയില്‍ കലാമേളകളുടെ ദൃശ്യവിരുന്നൊരുക്കി ജനസംസ്‌കൃതിയുടെ സര്‍ഗ്ഗോത്സവം

ദില്ലിയില്‍ കലാമേളകളുടെ ദൃശ്യവിരുന്നൊരുക്കി ജനസംസ്‌കൃതിയുടെ സര്‍ഗ്ഗോത്സവം. ബഹുസ്വരതയുടെ ആഘോഷം എന്ന പ്രമേയത്തില്‍ നടന്ന മത്സരങ്ങളുടെ സമാപനസമ്മേളനം നടന്‍ ഇര്‍ഷാദ് അലി ഉദ്ഘാടനം ചെയ്തു. രാജ്യസഭാ എംപി ഡോ. ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെ പ്രമുഖര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു.

ALSO READ: നവകേരള യാത്രയ്ക്ക് നേരെ നടന്ന ഷൂ ഏറ്; വലതുപക്ഷത്തിന്റെ അധ:പതനത്തിന്റെ ആഴം തെളിയിക്കുന്ന സംഭവം: എ. വിജയരാഘവന്‍

ദില്ലി കേരള സ്‌കൂളില്‍ മൂന്ന് ദിവസം നീണ്ടുനിന്ന കലയുടെ മഹോത്സവത്തിനാണ് ഞായറാഴ്ച തിരശീല വീണത്. നാല് വേദികളിലായി അണിനിരന്ന കലാമത്സരങ്ങള്‍ മലയാളികള്‍ക്ക് ആഘോഷമായി. ബഹുസ്വരതയുടെ ആഘോഷം എന്ന പ്രമേയത്തില്‍ നടന്ന കലാമേളയ്ക്ക് സമകാലിക പ്രസക്തിയുണ്ടെന്ന് ഉദ്ഘാടകന്‍ ഇര്‍ഷാദ് അലി പറഞ്ഞു.

ALSO READ: നവകേരള സദസിന് പെരുമ്പാവൂരില്‍ ഉജ്ജ്വല സ്വീകരണം; ഫോട്ടോ ഗ്യാലറി

ചടങ്ങില്‍ ജനസംസ്‌കൃതിയുടെ സുവനിര്‍ പ്രകാശനവും കേരള സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഹരികുമാറിനെ ആദരിക്കുകയും ചെയ്തു. വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. സര്‍ഗോത്സവത്തോടനുബന്ധിച്ച് സജ്ജമാക്കിയ ജനകീയ ഭക്ഷണശാലയും ശാസ്ത്രവിജ്ഞാന പ്രദര്‍ശനവും ആകര്‍ഷകമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News