വയനാടിനൊപ്പം; സിഎംഡിആർഎഫിലേക്ക് ആദ്യ ഗഡു 2.5 ലക്ഷം കൈമാറി ജനസംസ്കൃതി

വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദില്ലിയിൽ പ്രവർത്തിക്കുന്ന സാമൂഹ്യ സാംസ്കാരിക സംഘടനയായ ജനസംസ്കൃതി ധനസഹായം കൈമാറി. ആദ്യ ഗഡുവായി 2.5 ലക്ഷം രൂപ രാജ്യസഭ എം പി ഡോ. വി ശിവദാസനാണ് കൈമാറിയത്. കേരള ഹൗസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജി, അസിസ്റ്റൻ്റ് ലയസൺ ഓഫീസർ ജയപ്രസാദ് എന്നിവരുടെ സാനിധ്യത്തിൽ കേരള ഹൗസിൽ വച്ചാണ് കൈമാറിയത്.

Also read:ക്യാമ്പുകളിൽ ആശ്വാസവുമായി മന്ത്രിമാർ, സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി പി രാജീവ്

അതേസമയം, മകന്റെ വിവാഹചടങ്ങുകൾക്കായി നീക്കിവെച്ചിരുന്ന തുകയിൽ നിന്നും 50000 സിഎംഡിആർഎഫിലേക്ക് കൈമാറി. പാലക്കാട്‌ യാക്കര എ കെ ജി നഗറിൽ സി മുരളീധരനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി തുക മന്ത്രി എം ബി രാജേഷിന് കൈമാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News