ജെഡിഎസ് എൻഡിഎയിൽ ചേരാനുള്ള തീരുമാനം ചില വ്യക്തികളുടെ താത്പര്യം ; എ നീലലോഹിതദാസൻ നാടാർ

ജനതാദൾ എസ് എൻഡിഎയിൽ ചേരാനുള്ള തീരുമാനം ചില വ്യക്തികളുടെ സ്വാർത്ഥ താൽപര്യത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് ജനതാദൾ എസ് ദേശീയ ജനറല്‍ സെക്രട്ടറി എ നീലലോഹിതദാസൻ നാടാർ. പാർട്ടിയിലെ ഒരു ഘടകവും എൻഡിഎയിൽ ചേരാനുള്ള കാര്യം ചർച്ച ചെയ്തിട്ടില്ല എന്നും നീലലോഹിതദാസൻ നാടാർ കൂട്ടിച്ചേർത്തു.

Also read:ശക്തമായ മ‍ഴയ്ക്ക് സാധ്യത, 11 ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ട്

എൻഡിഎയിൽ ചേരാനുള്ള തീരുമാനം എടുത്തവർ പാർട്ടിയുടെ അച്ചടക്കം ലംഘിച്ചിരിക്കുകയാണെന്നും അവർ അച്ചടക്കനടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം പ്രതികരിച്ചു. കർണാടക ഘടകം പോലും അവരുടെ തീരുമാനത്തിന് എതിരാണ്. പുതിയ പാർട്ടിയില്ല, ജനതാദൾ എസ് നമ്മളാണ്. സോഷ്യലിസ്റ്റ്- ജനതാ പ്രസ്ഥാനത്തിന്റെ പാരമ്പര്യം ഉയർത്തിപ്പിടിച്ച് തുടർന്നും മുന്നോട്ടുപോകും, അതിൽ ആർക്കും സംശയം വേണ്ട എന്നും നീലലോഹിതദാസൻ നാടാർ പ്രതികരിച്ചു.

Also read:പുതിയ രണ്ട് കാറുകള്‍ വിപണിയില്‍ അവതരിപ്പിച്ച് ബിഎംഡബ്ല്യൂ; ഇന്ത്യന്‍ വില ഇങ്ങനെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News