പ്രജ്വൽ രേവണ്ണയ്‌ക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതി: സസ്‌പെൻഡ് ചെയ്യാനൊരുങ്ങി ജനതാദൾ

കർണാടകയിലെ ഹസനിലെ ജനതാദൾ സ്ഥാനാർത്ഥിയും എച് ഡി ദേവഗൗഡയുടെ ചെറുമകനുമായ പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടിയെടുക്കാൻ ജനതാദൾ. പ്രജ്വലിനെ സസ്‌പെൻഡ് ചെയ്യുമെന്ന് ജനതാദൾ (എസ്) കർണാടക അധ്യക്ഷൻ കുമാരസ്വാമി അറിയിച്ചു. ഇന്ന് നടക്കാനിരിക്കുന്ന സംസ്ഥാന നിർവാഹക സമിതിക്ക് ശേഷമാകും പ്രഖ്യാപനം.

Also Read: തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും തീർന്നില്ല; ശൈലജ ടീച്ചർക്കെതിരെ വർഗീയവിദ്വേഷ പ്രചരണവും ലൈംഗികാധിക്ഷേപങ്ങളും തുടർന്ന് യുഡിഎഫ്

അനവധി സ്ത്രീകളുൾപ്പെട്ട അശ്ലീല വീഡിയോ പുറത്തുവന്ന ശേഷം പ്രജ്വലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പാർട്ടി എംഎൽഎമാരായ ശരണ ഗൗഡ കണ്ടക്കൂർ, സമൃദ്ധി വി.മഞ്ജുനാഥ് എന്നിവർ രംഗത്തുവന്നിരുന്നു. എംപി കൂടിയായ പ്രജ്വലിന്റെ പിതാവ് എന്നാൽ ഇത് 5 വർഷം മുൻപുള്ള വീഡിയോ ആണെന്ന വിചിത്ര വാദം ഉന്നയിക്കുകയായിരുന്നു.

Also Read: ‘സ്ത്രീകളെ പറ്റി എന്തൊക്കെയാണ് ഈ സൈബര്‍കുഞ്ഞു പറയുന്നത്?’; രാഹുല്‍ മാങ്കൂട്ടത്തെ വിമര്‍ശിച്ച് പത്മജ വേണുഗോപാല്‍

ഭാര്യയുടെ ബന്ധു കൂടിയായ സ്ത്രീയുടെ പരാതിയിന്മേൽ പിതാവ് രേവണ്ണയ്‌ക്കെതിരെയും ലൈംഗികാതിക്രമകേസ് നിലനിൽക്കുന്നുണ്ട്. ഹാസനിൽ രണ്ടാം ഘട്ട പോളിങ്ങിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്ന ശേഷം പ്രജ്വൽ ജർമനിയിലേക്ക് കടന്നതായാണ് വിവരം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനതാദൾ എൻഡിഎ സഖ്യത്തോടൊപ്പം ചേർന്നെങ്കിലും വിഷയത്തിൽ ബിജെപി നേതാക്കൾ മൗനം പാലിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News