രണ്ടര കോടിയുടെ ലക്സസ് 350 സ്വന്തമാക്കി ജാൻവി കപുർ

janhvi_kapoor_Lexus-Car

സെലിബ്രിറ്റികളുടെ വാഹനക്കമ്പം എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. അടുത്തിടെ എം.പി.വി. ലെക്‌സസ് എല്‍.എം. 350 എച്ച് കാര്‍ സ്വന്തമാക്കിയ രണ്‍വീര്‍ കപൂർ വിജയ് എന്നിവരുടെ വാര്‍ത്ത നാം കണ്ടിരുന്നു. ഇരുവര്‍ക്കും പിന്നാലെ ഇപ്പോഴിതാ ഒരു ബോളിവുഡ് താരം കൂടി അത്യാഡംബര വാഹനമായ ലെക്‌സസ് എല്‍എം 350 എച്ച് സ്വന്തമാക്കിയിരിക്കുകയാണ്.മറ്റാരുമല്ല, ജനപ്രിയ നടി ജാന്‍വി കപൂറാണത്. ആഡംബര വാഹനങ്ങളോടുള്ള ജാന്‍വിയുടെ പ്രിയം ഇതിന് മുന്‍പും ചര്‍ച്ച ചെയ്തിട്ടുണ്ട്. മെഴ്‌സിഡിസ് ബെന്‍സ് ജിഎല്‍ഇ 250ഡി, മെഴ്‌സിഡിസ് ബെന്‍സ് എസ് ക്ലാസ്, ബിഎം ഡബ്ല്യു എക്‌സ് 5, ലെക്‌സസ് എല്‍ എക്‌സ് 570 അടക്കമുള്ള പ്രീമിയം മോഡലുകള്‍ക്കൊപ്പമാണ് ഈ പുതിയ കാര്‍ കൂടി താരം ചേര്‍ക്കുന്നത്.

ഇനി കാറിന്‍റെ സവിശേഷതകളിലേക്ക് വന്നാല്‍, ഹൈബ്രിഡ് എംപിവിയായി പുറത്തിറങ്ങിയ മോഡലാണിത്. 2.5 ലിറ്റര്‍ സിലിണ്ടര്‍ പെട്രോളിനൊപ്പമുള്ള സ്‌ട്രോങ് ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് ഈ ലക്സസ് മോഡലിന് കരുത്തുപകരുന്നത്. ക്രോമിയം സ്റ്റഡുകളാലുള്ള ഗ്രില്ല്, മല്‍ട്ടി സ്‌പോക്ക് അലോയ് വീലുകള്‍, എല്‍.ഇ.ഡി ഹെഡ്‌ലാമ്പ്, കണക്ടഡ് ടെയ്ല്‍ ലാമ്പ് എന്നിവ കാഴ്ച്ചയില്‍ കാറിനെ കെങ്കേമമാക്കുന്നു. ഇന്‍ഫ്രാറെഡ് സെന്‍സറുള്ള എസി, ടില്‍റ്റ് അപ്പ് സീറ്റുകള്‍, ഹീറ്റഡ് ആംറെസ്റ്റുകള്‍, ഹോള്‍ഡ് ഔട്ട് സ്‌ക്രീനുകള്‍, വാനിറ്റി മിറര്‍ എന്നിവയാണ് കാറിന്റെ മറ്റ് പ്രധാന സവിശേഷതകള്‍. ഇ-സി.വി.ടി ഓട്ടോമാറ്റിക്ക് ഗിയര്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്ന ഈ മോഡല്‍ 250 പി.എസ് പവറും 241 എന്‍.എം ടോര്‍ക്കുമാണ് ഉത്പ്പാദിപ്പിക്കുന്നത്.

Also Read- വീടുകളെ സ്മാർട്ടാക്കാൻ ആപ്പിൾ; എഐ സാങ്കേതികവിദ്യയുമായി ടേബിൾടോപ്പ് ഡിവൈസ് വരുന്നു

ജി.എ-കെ മോഡുലാര്‍ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയിരിക്കുന്ന ലെക്‌സസ് എല്‍.എം. 350 എച്ചിന്
ഏഴ്, നാല് സീറ്റ് ഓപ്ഷന്‍ വേരിയന്‍റുകളാണുള്ളത്. 2.5 കോടിയാണ് കാറിന്‍റെ ഇന്ത്യയിലെ വില. അതേസമയം നികുതി അടക്കം ഉള്‍പ്പെടുമ്പോള്‍ കാര്‍ നിരത്തിലിറക്കാന്‍ ഇതിലും പണം മുടക്കേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News