ജാൻവി കപൂർ ആശുപത്രിയിൽ; കാരണം വെളിപ്പെടുത്തി അച്ഛൻ

ബോളിവുഡ് നടി ജാന്‍വി കപൂർ ആശുപത്രിയില്‍. കുറച്ച് ദിവസമായി തളര്‍ച്ച അനുഭവപ്പെട്ട നടിയെ ഇന്നലെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് താരത്തിനെ കടുത്ത ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജാന്‍വിയുടെ അച്ഛനും നിര്‍മാതാവുമായ ബോണി കപൂര്‍ വാര്‍ത്ത സ്ഥിരീകരിച്ചു. ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട നടിയുടെ അവസ്ഥ ഭേദപ്പെട്ടെന്നും രണ്ട് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാനാവുമെന്നാണ് പ്രതീക്ഷയെന്നും കപൂർ മാധ്യമങ്ങളോട് പ്രതികരിച്ചു.

ALSO READ: മകളുടെ സിനിമാ മോഹത്തെ എതിര്‍ത്ത് ശ്രീദേവി; കാരണം ഇങ്ങനെ

ഇന്ത്യന്‍ ഫോറിൻ സര്‍വീസിലെ ഏറ്റവും പ്രായംകുറഞ്ഞ ഡെപ്യൂട്ടി കമ്മിഷണറായ സുഹാന ഭാട്ടിയയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫല്‍ജ ആണ് ജാന്‍വിയുടെ ഏറ്റവും പുതിയ ചിത്രം. ഓഗസ്റ്റ് രണ്ടിന് ചിത്രം തിയറ്ററിലെത്തും. അവസാനമായി ജാൻവി പ്രത്യക്ഷപ്പെട്ട ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസിസ് മാഹിയിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News