പതിനഞ്ചാം വയസ് മുതൽ കൂടെയുണ്ട്; ജാൻവിയുടെ കാമുകൻ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുടെ കൊച്ചുമകൻ

ബോളിവുഡ് ആരാധകരുടെ പ്രിയ താരമാണ് ജാൻവി കപൂർ. ബോളിവുഡിൽ മാത്രമല്ല അഭിനയം കൊണ്ടും ലുക്ക് കൊണ്ടും എല്ലാ ഭാഷ പ്രേക്ഷകർക്കും ജാൻവി കപൂർ പ്രിയപ്പെട്ട താരമാണ്. ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചും കാമുകൻ ശിഖർ പഹാരിയയെ കുറിച്ചും പറഞ്ഞിരിക്കുകയാണ് താരം. തന്റെ പതിനഞ്ചാം വയസ്സ് മുതൽ ശിഖർ പഹാരി കൂടെയുണ്ടെന്നാണ് ജാൻവി പറഞ്ഞത്.

ALSO READ: ടർബോ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗമോ? പീറ്ററിന്‌ എന്ത് പറ്റി? മറുപടിയുമായി തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസ്

ജാൻവിയുടെ പുതിയ ചിത്രമായ ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി’യുടെ പ്രൊമോഷൻ പരിപാടിക്കിടെയാണ് ഇക്കാര്യം പറഞ്ഞത് . തന്റെ സ്വപ്നങ്ങൾ എല്ലായ്പ്പോഴും അവൻ്റെ സ്വപ്നങ്ങളാണെന്നും അവൻ്റെ സ്വപ്നങ്ങൾ എല്ലായ്പ്പോഴും തന്റെ സ്വപ്നങ്ങളാണെന്നും ഞങ്ങൾ പരസ്പരം കരുതുന്നുവെന്നും സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നുവെന്നുമാണ് ജാൻവി പറഞ്ഞത്. പരസ്പരം സ്വപ്നങ്ങൾ പങ്കുവെച്ച് താനാണ് ജീവിക്കുകയാണെന്നും ജാൻവി വ്യക്തമാക്കി.

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി സുശീൽകുമാർ ഷിൻഡെയുടെ കൊച്ചുമകൻ കൂടിയാണ് ശിഖർ പഹാരിയ. പോളോ കളിക്കാരൻ കൂടിയായ ശിഖർ അന്താരാഷ്ട മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

ALSO READ: മോദിയുടെ വിദ്വേഷ പ്രസംഗം; ദില്ലി പൊലീസിനോട് നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നൽകി കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News