അഞ്ച് ലക്ഷം രൂപയുടെ ഗൗണ്‍; സ്വര്‍ണ വസ്ത്രത്തില്‍ റെഡ് കാര്‍പറ്റിലെത്തി ജാന്‍വി കപൂര്‍; പ്രത്യേകതള്‍ ഇവയൊക്കെയാണ്

ഔട്ട്ഫിറ്റിലും ലുക്കിലും പലപ്പോഴും ജാന്‍വി കപൂറിന്റെ ഫാഷന്‍ സെന്‍സ് ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകാറുണ്ട്. കഴിഞ്ഞ ദിവസം നടന്നൊരു അവാര്‍ഡ് ദാന ചടങ്ങിലും സ്‌റ്റൈലിഷ് ലുക്കിലെത്തിയ താരത്തിന്റെ ഗൗണിനെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുന്നത്.

ഗോള്‍ഡന്‍ നിറത്തിലുള്ള ഗൗണില്‍ ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഡിസൈനര്‍ പ്രബാല്‍ ഗുരുങ്ങിന്റെ ഔട്ട്ഫിറ്റിലാണ് ജാന്‍വി റെഡ് കാര്‍പെറ്റില്‍ അണിഞ്ഞത്. ജാന്‍വി ധരിച്ച ഗൗണിന്റെ വില 5.4 ലക്ഷമാണ്.

Also Read:  ബോളിവുഡ് സംവിധായകൻ ഇനി മലയാളത്തിൽ വില്ലൻ

മുത്തുകള്‍ കൊണ്ട് എംബ്രോയിഡറി ചെയ്തതായിരുന്നു ഗൗണ്‍. പ്ലെന്‍ജിങ് ഹാര്‍ട്ട് നെക്ക്ലൈന്‍ ബോഡി ഹക്കിങ് ഗൗണിനു പിറകില്‍ ട്യൂള്‍ ട്രെയിനും നല്‍കിയിട്ടുണ്ട്. ബണ്‍ ഹെയര്‍സ്‌റ്റൈലാണ് താരം തിരഞ്ഞെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News