വിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഉത്തരവ് ഇറക്കിയതോടെ ജന്നത്ത് സമരവീര എന്ന ഏഴാം ക്ലാസുകാരിക്ക് ഇനി പാന്റും ഷര്‍ട്ടും ധരിച്ച് സ്‌കൂളില്‍ പോകാം. മഞ്ചേരി ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ജന്നത്ത്. ഇതുസംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉത്തരവിറക്കി.
പെണ്‍കുട്ടികള്‍ ചുരിദാറും കോട്ടും ആണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടും ധരിക്കാന്‍ പി ടി എ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍, സ്ലിറ്റ് ഇല്ലാത്ത സല്‍വാര്‍ ടോപ്പ് ധരിക്കുന്നതുവഴി തന്റെ മകള്‍ക്ക് ബസില്‍ കയറാനോ സ്വതന്ത്ര ചലനത്തിനോ സാധിക്കുന്നില്ലെന്നും ഓവര്‍കോട്ടിടുന്നത് ചൂടുകാലത്ത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി രക്ഷിതാവ് അഡ്വ. ഐഷ പി ജമാല്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് പരാതി നല്‍കുകയായിരുന്നു.
Read Also: വയനാട് ഡിസിസി ട്രഷററുടേയും മകൻ്റേയും മരണം; വിശദാന്വേഷണത്തിന് ഉത്തരമേഖല ഡിഐജിയുടെ നിർദ്ദേശം
വിഷയം പരിശോധിക്കാന്‍ മന്ത്രി ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ചുമതലപ്പെടുത്തി. പരാതി തീര്‍പ്പാക്കാനായി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ രക്ഷിതാക്കള്‍, പിടിഎ, എസ്എംസി ഭാരവാഹികള്‍, പരാതിക്കാരി എന്നിവരുമായി സ്‌കൂളില്‍ കൂടിക്കാഴ്ച നടത്തി. തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ജന്നത്തിന് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ധരിക്കാമെന്നും മറ്റു പെണ്‍കുട്ടികള്‍ക്ക് ചുരിദാറും കോട്ടും ധരിക്കാമെന്നുമാണ് ഉത്തരവ്. വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടലില്‍ സന്തോഷമുണ്ടെന്ന് അഡ്വ. ഐഷ ജമാല്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here