ജോക്കോവിച്ചിന്റെ നൂറാം കരിയര്‍ കിരീടം പൊലിഞ്ഞു; ഷാങ്‌ഹായ്‌ മാസ്റ്റേഴ്‌സില്‍ ജാനിക് സിന്നറിന്‌ വിജയം

jannik-sinner

നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി ലോക ഒന്നാം നമ്പർ താരം ജാനിക് സിന്നർ ഷാങ്ഹായ് മാസ്റ്റേഴ്‌സ് ജേതാക്കളായി. 24 തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ ജോക്കോവിച്ചിൻ്റെ നൂറാം കരിയർ കിരീടമെന്ന സ്വപ്നമാണ് പൊലിഞ്ഞത്. സ്കോർ 7-6 (7/4), 6-3.

Also Read: അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറിയുമായി കമ്രാന്‍ ഗുലാം; കളത്തിലിറങ്ങിയത്‌ ബാബറിന്‌ പകരം, ഇംഗ്ലണ്ടിനെതിരെ ഭേദപ്പെട്ട നിലയില്‍ പാക്കിസ്ഥാന്‍

1.37 മണിക്കൂർ ആണ് ഗെയിം നീണ്ടത്. രണ്ട് ഗ്രാൻഡ് സ്ലാമുകൾ നേടുകയും ജൂൺ മുതൽ റാങ്കിങിൽ ഒന്നാം സ്ഥാനം നിലനിർത്തുകയും ചെയ്യുന്ന താരമാണ് 23-കാരനായ സിന്നർ. റോജർ ഫെഡററും മത്സരം വീക്ഷിക്കാനുണ്ടായിരുന്നു.

‘അവൻ ഇന്ന് വളരെ മികച്ചവനായിരുന്നു, വളരെ ശക്തനായിരുന്നു, വളരെ വേഗതയുള്ളവനായിരുന്നു’- മത്സരത്തിന് ശേഷം ജോക്കോവിച്ച് പറഞ്ഞു. വർഷാവർഷം അവിശ്വസനീയമായ ടെന്നീസ് കളിച്ചുകൊണ്ടിരിക്കുന്ന ഇതിഹാസമെന്ന് സിന്നർ ജോക്കിവിച്ചിനെ വിശേഷിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News