വെൽ ഡൺ സിന്നർ! യുഎസ് ഓപ്പണിൽ ചരിത്രമെഴുതി ഇറ്റാലിയൻ താരം

jannik sinner

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസിൽ ചരിത്രമെഴുതി ഇറ്റാലിയൻ താരം ജാനിക് സിന്നർ. കിരീടം നേടുന്ന ആദ്യ ഇറ്റാലിയൻ താരം എന്ന ഉജ്ജ്വല നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സിന്നർ. ഫൈനലിൽ അമേരിക്കൻ താരം ടെയ്‌ലർ ഫ്രിറ്റ്‌സിനെതിരെയായിരുന്നു ജാനിക്കിന്റെ ജയം. സ്കോർ: 6-3, 6-4, 7-5.

ALSO READ: ഇവൻ പുലിയാണ് കേട്ടോ! വില്പനയിൽ ബസാൾട്ടിനെ മലർത്തിയടിച്ച് കർവ്

2015ൽ വനിതാ സിംഗിൾസ് വിഭാഗത്തിൽ ഫ്‌ളാവിയ പെന്നേറ്റ ജയം നേടിയതിന് ശേഷം ഫ്ലാഷിങ് മെഡോസിൽ വിജയിക്കുന്ന രണ്ടാമത്തെ ഇറ്റാലിയൻ താരമെന്ന സവിശേഷത കൂടി ഇപ്പോൾ സിന്നറിനെ തേടി എത്തിയിട്ടുണ്ട്.ഈ വിജയം തന്നെ സംബന്ധിച്ചിടത്തോളം വളരെ വലിയ കാര്യമാണെന്ന് സിന്നർ പ്രതികരിച്ചു.കരിയറിൻ്റെ അവസാന കാലഘട്ടം ശരിക്കും എളുപ്പമായിരുന്നില്ല എന്നും എന്നാൽ ടീം അംഗങ്ങൾ വലിയ പിന്തുണയാണ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: ഈ എക്‌സിൽ ഞാനൊരു താജ്മഹൽ പണിയും! പുതിയ വീഡിയോ സ്ട്രീമിങ് സേവനം അവതരിപ്പിച്ച് മസ്ക്

ഫ്രിറ്റ്സിന്റെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനൽ ആയിരുന്നു ഇത്. 21 വർഷത്തെ യുഎസ് പുരുഷ ഗ്രാൻഡ് സ്ലാം വരൾച്ചയ്ക്ക് ഫ്രിറ്റ്സ് അന്ത്യം കുറിക്കുന്നത് കാണാൻ കാത്തിരിക്കുന്നവർക്ക് പക്ഷെ നിരാശയാണ് ഉണ്ടായത്.ഫ്രിറ്റ്‌സിനെ പരാജയപ്പെടുത്തിയ ശേഷം സിന്നർ തൻ്റെ കൈകൾ ഉയർത്തിയതോടെ ആർതർ ആഷെ സ്റ്റേഡിയത്തിന് ചുറ്റും ആർപ്പുവിളികൾ മുഴങ്ങിതും ആവേശകരമായ കാഴ്ചയായി മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News