ലോകമെമ്പാടുമുള്ള ആളുകൾക്ക് അന്തർമുഖരായ (Introvert) വ്യക്തിക്കളെ മനസിലാക്കാനായി എല്ലാ വർഷവും ജനുവരി 2ന് ലോക ഇൻട്രോവേർട്ട് ദിനമായി ആചരിക്കുന്നു. മനഃശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഫെലിസിറ്റാസ് ഹെയ്ൻ ഐ പേർസോണിക് (iPersonic) എന്ന തന്റെ ബ്ലോഗിലൂടെ പങ്കുവെച്ച ആശയത്തോടെയാണ് ജനുവരി 2ന് ലോക ഇൻട്രോവേർട്ട് ദിനമായി ആചരിക്കാൻ ആരംഭിച്ചത്.
2011 മുതൽ ജനുവരി 2ന് ലോക ഇൻട്രോവേർട്ട് ദിനമായി ലോകമെമ്പാടും ആചരിക്കപ്പെടുന്നു. അന്തര്‍മുഖത്വം ഉള്ള ആളുകളെപ്പറ്റി പല തെറ്റായ വിശ്വാസങ്ങളും ധാരണകളും സമൂഹത്തിലുണ്ട്. ഇവരെ മനസിലാക്കാനും സമൂഹത്തിൽ അവർക്കുള്ള പ്രാധാന്യം മനസിലാക്കാനുമാണ് ഈ ദിനം ആചരിക്കുന്നത്.
Also Read: ഇഞ്ചക്ഷൻ ഭയന്ന് ഇനി ആശുപത്രിയിൽ പോകാതിരിക്കണ്ട; സൂചിയില്ലാ സിറിഞ്ചുകൾ വികസിപ്പിച്ചെടുത്ത് ബോംബെ ഐഐടി
മൂന്ന് തരത്തിലാണ് അന്തർമുഖരായി വ്യക്തിത്വങ്ങള് രൂപപ്പെടുന്നത്. അടിസ്ഥാനപരമായി വ്യക്‌തിത്വം വികസിച്ചു തുടങ്ങിയ കാലം മുതൽ സമൂഹവുമായുള്ള ഇടപഴകൽ കുറഞ്ഞവരാണ് ആദ്യത്തേത്. ജീവിതസാഹചര്യങ്ങൾ കൊണ്ട് അന്തർമുഖരാകുന്നവരാണ് രണ്ടാമത്തെ തരം. , വിഷാദരോഗങ്ങൾ, സിംപിൾ സ്‌കീസോഫ്രീനിയ (ചിന്താമണ്ഡലത്തിൻ്റെ തകരാറുകൾ) മുതലായ മാനസിക രോഗം കാരണവും അന്തർമുഖത്വം ഉടലെടുക്കാം.
ഇതിൽ മൂന്നാമത്തെ വിഭാഗം അടിസ്ഥാനപരമായി അന്തർമുഖരല്ല രോഗത്തിൻ്റെ ഭാഗമാണത്. എന്നാൽ ഭൂരിഭാഗം പേരിലും അന്തർമുഖത്വം ഒരു രോഗലക്ഷണമാകണമെന്നില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here