20 വർഷം ഭാര്യയോട് പിണങ്ങിയിരുന്ന് ഭർത്താവ്; വിചിത്രമായ കാരണം കേട്ട് അമ്പരന്ന് സോഷ്യൽ മീഡിയ

20 വർഷം സ്വന്തം ഭാര്യയോട് പിണങ്ങിയിരുന്ന ഒരു ഭർത്താവിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ജപ്പാനിലെ ഒട്ടൗ കതിയാമ എന്നയാളാണ് 20 വർഷമായി തന്റെ ഭാര്യ യുമിയോട് പിണങ്ങി മിണ്ടാതെ ഇരുന്നത്. അച്ഛനെയും അമ്മയെയും തമ്മിൽ സംസാരിപ്പിക്കാനായി 18 കാരനായ മകനാണ് ജപ്പാനിലെ ഒരു ടിവി ഷോയിലേക്ക് ഇവരുടെ വിശേഷങ്ങൾ പറഞ്ഞു കത്തയച്ചത്.

Also Read: വയനാട് കടുവയുടെ ആക്രമണം; കടുവയെ പിടിക്കാനുള്ള ദൗത്യം ഒരാഴ്ച പിന്നിട്ടു

തുടർന്ന് ഒരേ വീറ്ററിൽ താമസിക്കുന്ന രണ്ടുപേർ എങ്ങനെ തമ്മിൽ സംസാരിക്കാതെ ജീവിക്കും എന്ന് എല്ലാവർക്കും അമ്പരപ്പായി. എന്നാൽ ഇവർ വർഷങ്ങളായി സംസാരിക്കാറില്ല എന്ന് അന്വേഷണത്തിൽ മനസിലാക്കിയ ടിവി ഷോ അവതാരകൻ ഇതിന്റെ കാരണം കണ്ടെത്താൻ ശ്രമിച്ചു. ഒട്ടൗ ഭാര്യയുടെ ചില ചോദ്യങ്ങൾക്കു മൂളുകയോ തലയാട്ടുകയോ മാത്രമാണ് 20 വർഷമായി ചെയ്തുവരുന്നത്.

Also Read: 28ാമത് ഐ എഫ് എഫ് കെ പുരസ്‌കാരം; ‘ഈവിള്‍ ഡെസ് നോട്ട് എക്‌സിസ്റ്റി’ന് സുവര്‍ണ ചകോരം

നിരന്തരമായ ചോദ്യം ചെയ്യലിൽ ഒട്ടൗ ആ സത്യം വെളിപ്പെടുത്തി. തന്റെ ഭാര്യ തന്നേക്കാളേറെ സമയം മക്കളുമായി ചിലവഴിക്കുന്നു എന്ന കാരണത്താലാണ് ഒട്ടൗ തന്റെ ഭാര്യയോട് 20 വർഷമായി മിണ്ടാതിരിക്കുന്നത് എന്നാണ് പറഞ്ഞത്. ഒടുവിൽ ഷോ അവതാരകന്റെയും മക്കളുടെയും നിർബന്ധപ്രകാരം ഒട്ടൗ ഭാര്യ യുമിയോട് സംസാരിച്ചു. തനിക്കു തെറ്റി പറ്റിയെന്നും ഇനി ഒന്നിച്ചു മുന്നോട്ടു പോകാമെന്നും ഒട്ടൗ ഭാര്യയോട് പറഞ്ഞു. ആദ്യമായി തങ്ങളുടെ അമ്മയും അച്ഛനും മുഖാമുഖം കണ്ടു സംസാരിച്ചതിന്റെ സന്തോഷത്തിലായിരുന്നു മക്കൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here