വന്‍ ഭൂകമ്പത്തിന് സാധ്യത; ആദ്യമായി ‘മെഗാപ്രകമ്പന’ മുന്നറിയിപ്പുമായി ജപ്പാന്‍

ജപ്പാന്റെ ദക്ഷിണ ദ്വീപുകളില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിന് പിന്നാലെ വന്‍ ഭൂചലനമുണ്ടാകുമെന്ന മുന്നറിയിപ്പുമായി മെറ്റീരോളജിക്കല്‍ ഏജന്‍സി. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു മുന്നറിയിപ്പ് രാജ്യത്തിന് ലഭിക്കുന്നത്.
കഴിഞ്ഞ ആഴ്ചത്തെക്കാള്‍ വലിയ ആഘാതമായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്നാണ് മുന്നറിയിപ്പ്.

ALSO READ: വയനാടിന് കൈത്താങ്ങ്; സിഎംഡിആർഎഫിലേക്ക് 10 ലക്ഷം നൽകി എസ്എടി ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി

വ്യാഴാഴ്ച ഭൂകമ്പമാപിനിയില്‍ 7.1 തീവ്രതയാണ് രേഖപ്പെടുത്തിയതെങ്കില്‍ വരാനിരിക്കുന്നതിന്റെ തീവ്രത 8 മുതല്‍ 9 വരെയാകാനാണ് സാധ്യതയെന്നാണ് പ്രവചനം.

ALSO READ: വീട്ടിൽ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

നാന്‍കായ് ട്രഫിലാണ് വലിയ പ്രകമ്പനവും സുനാമിയും ഉണ്ടാകാനുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഒരു പഠനം സൂചിപ്പിക്കുന്നത്,ഏകദേശം 100 മുതല്‍ 150 വര്‍ഷം കൂടുമ്പോള്‍ നങ്കായ് ട്രഫില്‍ വലിയ ഭൂകമ്പങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നാണ്. ജപ്പാനിലെ ഭൂകമ്പ ഗവേഷണ സമിതി 2022 ജനുവരിയില്‍ പുറത്തുവിട്ട് റിപ്പോര്‍ട്ട് പ്രകാരം അടുത്ത 30 വര്‍ഷങ്ങളില്‍ വമ്പന്‍ ഭൂകമ്പങ്ങള്‍ക്ക് 70% മുതല്‍ 80% വരെ സാധ്യതയുണ്ടെന്നാണ്. 1944ലും 46ലും ഇരട്ട ഭൂകമ്പങ്ങള്‍ ഉണ്ടായ പ്രദേശമെന്ന നിലയില്‍ അത്തരം അപകടങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News