1250 വർഷത്തെ ചരിത്രം തിരുത്തി ജപ്പാൻ, നഗ്ന ഉല്‍സവത്തിൽ ആദ്യമായി പങ്കെടുത്ത് സ്ത്രീകള്‍: ലിംഗ സമത്വത്തിലേക്കുള്ള ചുവടുവെയ്‌പ്പെന്ന് റിപ്പോർട്ട്

ലിംഗ സമത്വത്തിലേക്കുള്ള ചുവടുവെയ്‌പ്പിന്റെ ഭാഗമായി ജപ്പാനിലെ നഗ്‌ന ഉത്സവത്തിൽ പങ്കെടുത്ത് സ്ത്രീകൾ. 1250 വര്‍ഷം പഴക്കമുള്ളഉല്‍സവ’ത്തിലാണ് സ്ത്രീകളുടെ സംഘങ്ങള്‍ അണിചേർന്നത്. മധ്യ ജപ്പാനിലെ ആരാധനാലയത്തില്‍ വ്യാഴാഴ്ചയായിരുന്നു ഉല്‍സവം നടന്നത്. പര്‍പ്പിള്‍ നിറത്തിൽ ഒരേ തരത്തിലുള്ള വസ്ത്രം ധരിച്ചെത്തിയ സ്ത്രീകള്‍ വലിയ മുളയും ഉത്സവത്തിൽ വഴിപാടായി സമർപ്പിച്ചു.

ALSO READ: സൊമാറ്റോ എന്നെ പറ്റിച്ചു, കള്ളനാക്കാൻ ശ്രമിക്കുന്നു, കലിപ്പിൽ കുറിപ്പ് പങ്കുവെച്ച് ദീപക് ചഹര്‍

സ്ത്രീകളുടെ ഏഴ് ഗ്രൂപ്പുകളാണ് ഈ നഗ്ന ഉല്‍വത്തില്‍ പങ്കെടുത്തത്. പേര് നഗ്ന ഉല്‍സവം എന്നാണെങ്കിലും ഇതില്‍ പങ്കെടുക്കുന്നവര്‍ പൂര്‍ണ നഗ്നരായിരിക്കണമെന്നില്ല. ഉല്‍സവത്തില്‍ പങ്കെടുക്കുന്ന പുരുഷന്മാർ ഫുന്‍ഡോഷി’ എന്ന പേരിലുള്ള ജാപ്പനീസ് വസ്ത്രങ്ങള്‍ ധരിക്കാറുണ്ട്. ‘ഹാപ്പി കോട്ട്സ്’ എന്ന് അറിയപ്പെടുന്ന വസ്ത്രങ്ങള്‍ ധരിച്ചാണ് സ്ത്രീകള്‍ ആദ്യമായി ഉല്‍സവത്തില്‍ പങ്കെടുത്തത്. ‘ഹഡക മത്‌സുരി’ എന്നാണ് ജപ്പാനിലെ പ്രസിദ്ധമായ ഈ നഗ്ന ഉല്‍സവത്തിന്റെ പേര്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here