സാമ്പിയക്കെതിരെ മിന്നും ജയത്തോടെ മുൻ ചാമ്പ്യൻമാരായ ജപ്പാൻ , വനിതാ ലോകകപ്പ് കിരീടത്തിലേക്കുള്ള തേരോട്ടത്തിന് തുടക്കം കുറിച്ചു.ലോകകപ്പിന് മുന്നോടിയായ
സന്നാഹ മത്സരത്തിൽ ജർമനിയെ പരാജയപ്പെടുത്തിയ സാമ്പിയയെ അവരുടെ ആദ്യ ലോക കപ്പ് മത്സരത്തിൽ തന്നെ കണ്ണീരിലാഴ്ത്തുന്ന വമ്പൻ ജയവുമായാണ് ജപ്പാൻ 2023 ലോകക്കപ്പിലെ ആദ്യ മത്സരത്തിന് തുടക്കം കുറിച്ചത് . എതിരില്ലാത്ത 5 ഗോളുകൾക്കാണ് സാമുറായ് വനിതകൾ സാമ്പിയക്കെതിരെ ജയം സ്വന്തമാക്കിയത്. മിന്നൽ പാസുകളും ചടുലമായ നീക്കങ്ങളുമായി കളം നിറഞ്ഞ് കളിച്ച ജപ്പാനെതിരെ കടുത്ത പ്രതിരോധം സൃഷ്ടിച്ചാണ് സാമ്പിയ നേരിട്ടത്. 43 മിനിറ്റുവരെ ജപ്പാനെ ഗോളടിക്കുന്നതിൽ നിന്ന് തടഞ്ഞു നിർത്താൻ സാമ്പിയക്കായെങ്കിലും തുടർന്ന് ജപ്പാൻ നടത്തിയ ഗോൾ വേട്ടക്ക് മുമ്പിൽ പിടിച്ച് നിൽക്കാൻ ,സാമ്പിയക്ക് സാധിച്ചില്ല. ഫുജീനോയുടെ പാസിൽ നിന്ന് ഹിനാറ്റ മിയാസോവയാണ് ജപ്പാനായി ആദ്യ ഗോൾ നേടിയത്
also read:സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങളിലെ ഭിന്നശേഷി സംവരണ ഒഴിവുകൾ നികത്താൻ മാനേജ്മെന്റുകൾ സഹകരിക്കണം: മന്ത്രി വി ശിവൻകുട്ടി
55 മിനിറ്റിൽ ഹിനാടറ്റാ എന്ടോയുടെ പാസിൽ നിന്ന് മീനാ തനാക്കയാണ് രണ്ടാം ഗോൾ നേടിയത്.
അറുപത്തിരണ്ടാം മിനിറ്റിൽ വീണ്ടും ഗോൾ നേടികൊണ്ട് മിയാസവോ ജപ്പാന്റെ ഗോൾ നേട്ടം മൂന്നായി ഉയർത്തി. ജൂനോ എൻടോയാണ് ജപ്പാനായ് മൂന്നാം ഗോൾ നേടിയത്.കാതറീൻ മുൻഡോസയുടെ ഫൗളിൽ നിന്ന് വീണ്കിട്ടിയ പെനാലിറ്റി ഗോളാക്കി കൊണ്ട് റീക്കോ ഉയേക്കി ജപ്പാന്‍റെ ഗോൾ നേട്ടം 5 ആയി ഉയർത്തി. ജൂലൈ 26 ന് നടക്കുന്ന അടുത്ത മത്സരത്തിൽ ജപ്പാൻ കോസ്റ്ററിക്കയെ നേരിടും.
also read :വര്‍ക്കൗട്ടിനിടെ 210 കിലോ ബാര്‍ബെല്‍ വീണ് കഴുത്തൊടുഞ്ഞു; ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സറിന് ദാരുണാന്ത്യം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here