നായയായി മാറിയ യുവാവും യഥാർത്ഥ നായയും തമ്മിൽ കണ്ടുമുട്ടി, എന്തും സംഭവിക്കാം; വൈറലായി വീഡിയോ

നായയായി മാറിയ ടോക്കോ എന്ന ജാപ്പനീസ് യുവാവിന്റെ വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഇയാൾ യഥാർത്ഥ നായയെ കണ്ടുമുട്ടുന്ന ഒരു വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നായയുടെ വേഷം കെട്ടി വന്ന ടോക്കോയ്ക്ക് നേരെ ശരിക്കുമുള്ള നായ കുറെ കുരയ്ക്കുകയും ഒടുവിൽ ഭയന്ന് മാറുകയും ചെയ്യുന്നതാണ് വിഡിയോയിൽ ഉള്ളത്. ടോക്കോ സൗഹൃദത്തിന് മുതിര്‍ന്നെങ്കിലും നായ ഇയാളിൽ നിന്നും ഓടി മറയുകയായിരുന്നു.

ALSO READ: വ്യാജന്മാർ വിലസുന്നു, ഈ പേരുകളിൽ ഉള്ളവരെ പിന്തുടരരുത്; ആരാധകർക്ക് താക്കീതുമായി ലോകേഷ് കനകരാജ്

ലക്ഷങ്ങൾ മുടക്കി നായയായ യുവാവ് എന്ന തരത്തിൽ ടോക്കോയുടെ വാർത്തകൾ ലോകം മുഴുവൻ തന്നെ അറിയപ്പെട്ടിരുന്നു. 12 ലക്ഷം രൂപ മുടക്കിയാണ് ടോക്കോ നായയുടെ രൂപം സ്വീകരിച്ചത്. നായയുടെ ജീവിതത്തിന് തന്നെ സഹായിക്കുന്നത് പ്രത്യേകമായി നിര്‍മിക്കപ്പെട്ട അള്‍ട്രാ– റിയലിസ്റ്റിക് ബോഡി സ്യൂട്ടാണെന്ന് മുൻപ് ടോക്കോ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തനിക്ക് ഒരു മൃഗമാകണമെന്നായിരുന്നു സ്വപ്നം. താനല്ലാത്ത ഒന്നായി മാറണം എന്ന ആഗ്രഹത്തില്‍ നിന്നാണ് നായയുടെ ജീവിതം തിരഞ്ഞെടുത്തത്. എന്നാല്‍ എല്ലാവരും വിചാരിക്കുന്നത് താന്‍ എപ്പോഴും ഡോഗ് സ്യൂട്ട് ഇടാറില്ലന്നും, വീട്ടിലുള്ളപ്പോള്‍ വല്ലപ്പോഴുമാണ് ധരിക്കാറെന്നും ടോക്കോ പറഞ്ഞിരുന്നു.

ALSO READ: ഭർത്താവിനെ തിരഞ്ഞു ഫ്ലാറ്റിൽ ചെന്ന ഭാര്യ കണ്ടത് മറ്റൊരു യുവതിയെ, ഒടുവിൽ പ്രമുഖ തമിഴ് നടനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

അതേസമയം നായയായി മാറിയ ശേഷം തന്നെ എല്ലാവരും ശ്രദ്ധിക്കുമെന്ന് ഓര്‍ത്തില്ലെന്ന് ടോക്കോ പറഞ്ഞിരുന്നു. ആദ്യം അംഗീകരിച്ചില്ലെങ്കിലും പിന്നീട് കുടുംബം തന്‍റെ ഇഷ്ടത്തിന് പിന്തുണ നല്‍കിയെന്നും, ഇപ്പോൾ താൻ സന്തോഷവാനാണെന്നും ടോക്കോ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News