‘അങ്ങനെ പല ഹിരോഷിമ നാഗസാക്കി ഇരകളുടെയും കഥകൾ ലോകമറിഞ്ഞു’; നിഹോൻ ഹിദാൻക്യോയുടെ പ്രവർത്തനങ്ങൾ

nikyon hidankyo

ഹിരോഷിമയിലും നാഗാസാക്കിയിലും ആണവ ആക്രമണം നടന്നതിന് 11 വർഷങ്ങള്‍ക്ക് ശേഷം 1956ൽ രൂപം കൊണ്ടാണ് സംഘടനയാണ് ഈ വർഷത്തെ നോബൽ സമാധാനത്തിനുള്ള പുരസ്‍കാരം ലഭിച്ച നിഹോൻ ഹിദാൻക്യോ. ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി അണുബോംബാക്രമണങ്ങളുടെ ഇരകളായവരെ ദേശീയതലത്തിൽ സംഘടിപ്പിച്ച് രൂപം കൊണ്ട സംഘടനയാണിത്.അണ്വായുധ പരീക്ഷണങ്ങൾ വിതക്കുന്ന ദുരിതത്തെ തടയുക ആണ് ഇതിന്റെ പ്രധാനലക്ഷ്യം .

ആണവ ആക്രമണങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് രാജ്യങ്ങള്‍ തന്നെ നഷ്ടപരിഹാരം നല്‍കണം. അതിജീവിതർക്കുള്ള സംരക്ഷണത്തിനായി നിലവിലുള്ള നടപടികൾ വിപുലീകരിക്കണം. ഇവ പ്രാവർത്തികമാക്കാൻ ഒരു അന്താരാഷ്ട്ര ഉടമ്പടിയിലെത്തണമെന്നതും ആഗോളസമ്മേളനം വിളിച്ചുചേർക്കണമെന്നതും സംഘടനയുടെ പ്രധാന ആവശ്യങ്ങളായിരുന്നു.

ലോകമെങ്ങുമുള്ള സർക്കാരുകളെ ആണവായുധ രഹിതമാക്കുന്നതിന് സമ്മർദ്ദശക്തിയാകാൻ പ്രവർത്തിക്കുന്ന സംഘടന കൂടിയാണിത്. ആദ്യകാലങ്ങളിൽ ഹിരോഷിമ – നാഗസാക്കി ആക്രമണത്തിലെ ഇരകൾക്ക് കടുത്ത അവഗണന നേരിടേണ്ടിവന്നു. ജപ്പാനിലെമ്പാടും ഇങ്ങനെ അതിജീവനം നടത്തിയവരുടെ കൂട്ടായ്മകളുണ്ടായിരുന്നു. ഇവരെയെല്ലാം ഒരുമിപ്പിച്ച് അന്താരാഷ്ട്ര ലക്ഷ്യങ്ങളുള്ള ഒരു സംഘടനയാക്കി രൂപം നൽകാനാണ് നിഹോൻ ഹിദാൻക്യോ ശ്രമിച്ചത് .ഇതിന്റെ ഭാഗമായി അണ്വായുധ ആക്രമണത്തെ സംബന്ധിച്ചുള്ള ആയിരക്കണക്കിന് ദൃക്സാക്ഷി വിവരണങ്ങൾ ശേഖരിച്ച് ലോകമെമ്പാടും പ്രചരിപ്പിച്ചു.അങ്ങനെ പല ഹിരോഷിമ നാഗസാക്കി ഇരകളുടെയും കഥകൾ ലോകമറിഞ്ഞു.

ALSO READ: സമാധാനത്തിനുള്ള നോബൽ സമ്മാനം ജാപ്പനീസ് സംഘടനയായ നിഹോണ്‍ ഹിഡാന്‍ക്യോയ്ക്ക്

ലോകത്ത് എല്ലായിടത്തും ഇവർ സമാധാന സമ്മേളനങ്ങൾ വിളിക്കുകയും ആണവ നിരായുധീകരണണത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ഇതേതുടർന്ന് സർക്കാരുകൾ കാര്യമായ ഇടപെടലുകൾ നടത്തുകയായിരുന്നു.ഹിബാകുഷ എന്നാണ് സ്ഫോടനത്തെ അതിജീവിച്ചവരെ വിശേഷിപ്പിക്കുന്നത്.

ആണവായുധങ്ങളില്ലാത്ത ലോകം നേടാനുള്ള ശ്രമങ്ങള്‍ക്കും ആണവായുധങ്ങള്‍ ഇനിയൊരിക്കലും ഉപയോഗിക്കരുതെന്നുമുള്ള ആഹ്വാനത്തോടെയുമാണ് നിഹോൻ ഹിദാൻക്യോയുടെ പ്രവർത്തനം. ആ പ്രവർത്തനങ്ങൾക്ക് ഉള്ള ഊർജം കൂടിയാണ് ഈ നോബൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News