അഞ്ചു പതിറ്റാണ്ട് ജപ്പാനെ പറ്റിച്ച ഭീകരന്‍; ഒടുവില്‍ മരണക്കിടക്കയില്‍ പൊലീസിനോട് കുറ്റസമ്മതം

ഒന്നും രണ്ടും വര്‍ഷമല്ല നീണ്ട അമ്പതു വര്‍ഷമാണ് ജപ്പാനെ കബളിപ്പിച്ച് ഒരു തീവ്രവാദി ഒളിവില്‍ കഴിഞ്ഞത്. പേര് സതോഷി കിരിഷ്മ. കാന്‍സര്‍ ബാധിതനായി മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ ജപ്പാന്‍ പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. അതും മരണ ശേഷം സ്വന്തം പേരില്‍ അറിയപ്പെടണമെന്ന കാരണം ഒന്നുകൊണ്ട് മാത്രം. തന്റെ 70ാം വയസില്‍ അയാള്‍ ജപ്പാനിലെ ടോക്കിയോയിലുള്ള ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടത് അനുസരിച്ചാണ് അവര്‍ പൊലീസിനെ വിളിക്കുന്നത്. തുടര്‍ന്ന് കിരിഷ്മയ്ക്ക് അരികിലെത്തിയ പൊലീസുകാര്‍ ആ വിവരം കേട്ട് അമ്പരന്നു. 1970കളില്‍ ജപ്പാനെ ഭീതിയിലാഴ്ത്തിയ ബോംബ് സ്‌ഫോടനത്തിലെ മുഖ്യകണ്ണി, 50 വര്‍ഷങ്ങള്‍ക്കിപ്പുറം തങ്ങളുടെ മുന്നില്‍ നില്‍ക്കുന്നു. അതും ജീവനൊടുങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ.

ALSO READ: തിരക്കുകള്‍ക്കിടെയിലെ ഇത്തിരി നേരം; പ്രിയപ്പെട്ടവരുടെ കൊച്ചു സന്തോഷങ്ങള്‍ തന്റെ സാന്നിദ്ധ്യം കൊണ്ട് വലുതാക്കുന്ന മമ്മൂക്ക

കാന്‍സര്‍ ബാധിതനായ കിരിഷ്മയെ നാലുദിവസത്തോളം പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തു. അഞ്ചാം ദിനം അയാള്‍ മരണത്തിന് കീഴടങ്ങി. ഡിഎന്‍എ ടെസ്റ്റ് ഉള്‍പ്പെടെ നടത്തിയാണ് കിരിഷ്മ തന്നെയാണ് തങ്ങളുടെ മുന്നിലുള്ളതെന്ന് പൊലീസ് ഉറപ്പുവരുത്തിയത്. എന്നാല്‍ മരിച്ചയാള്‍ സതോഷി കിരിഷ്മ ആണെന്ന് പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. 1954ല്‍ ജനിച്ച കിരിഷ്മ പഠനകാലത്താണ് തീവ്രവാദത്തില്‍ ആകൃഷ്ടനാകുന്നത്. ഒടുവില്‍ ഈസ്റ്റ് ഏഷ്യ ആന്റി ജപ്പാന്‍ ആംഡ് ഫ്രൊണ്ട് എന്ന തീവ്രവാദ സംഘത്തില്‍ അംഗമായി. 970ളില്‍ നിരവധി ജാപ്പനീസ് കമ്പനികളില്‍ സ്‌ഫോടനങ്ങള്‍ നടത്തി. 8 പേര്‍ കൊല്ലപ്പെടുകയും 200ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 11975ല്‍ നടന്ന സ്‌ഫോടത്തില്‍ ഇയാള്‍ക്കും പരിക്കേറ്റിരുന്നു.

ALSO READ: കേരള ലോട്ടറി കൂടുതല്‍ ടിക്കറ്റുകള്‍ വില്‍പ്പന നടത്തും; 30,000 തൊഴില്‍ അവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കും

പിന്നീട് ഇയാളും കൂട്ടുപ്രതിയാണെന്ന് മനസിലാക്കിയ പൊലീസ് കിരിഷ്മയ്ക്കായി അന്വേഷണം വ്യാപകമാക്കി. മറ്റുള്ള പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. അങ്ങനെ പിടികിട്ടാപ്പുള്ളിയായ ഇയാള്‍ ഫോണ്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, ശമ്പള രസീത് അടക്കമുള്ളവ ഒഴിവാക്കിയാണ് ഒളിവില്‍ കഴിഞ്ഞത്. ഒടുവില്‍ സത്യം ലോകത്തോട് വിളിച്ചുപറഞ്ഞ് അയാള്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News