അല്പം വൈകിയെങ്കിലും എത്തി; മഞ്ഞണിഞ്ഞ് ഫുജി അ​ഗ്നിപർവതം

Mount Fuji

130 വര്‍ഷത്തിനിടെ ആദ്യമായി ഫുജി അഗ്നിപര്‍വ്വതത്തില്‍ നിന്നും മഞ്ഞ് അപ്രത്യക്ഷമായതായിരുന്നു കഴിഞ്ഞ കുറച്ചാഴ്ചകളായി ചർച്ചാ വിഷയം. 1894 മുതലാണ് ഫുജി അഗ്നിപര്‍വ്വതത്തെ കുറിച്ച് രേഖപ്പെടുത്താനാരംഭിച്ചത്. ഇതിന് ശേഷം ആദ്യമായാണ് ഫുജി അഗ്നിപര്‍വതം മഞ്ഞില്ലാത്ത ഓക്ടോബര്‍ മാസം കടന്നു പോകുന്നത്.

മഞ്ഞണിഞ്ഞ് നിൽക്കുന്ന ഫുജിക്ക് പ്രത്യേക ഭം​ഗിയായിരുന്നു. നിരവധി സഞ്ചാരികളാണ് മഞ്ഞിൽ മൂടി നിൽക്കുന്ന ഫുജി പർവതത്തെ കാണാനായി എത്തുന്നത്. എന്നാല്‍ ഇത്തവണ സഞ്ചാരികളെ നിരാശരാക്കി ഫുജിയില്‍ നിന്നും മഞ്ഞൊഴിഞ്ഞ് നിന്നു. സാധാരണയായി ഒക്ടോബർ ആദ്യം മുതൽ പകുതി വരെയാണ് അഗ്നിപർവ്വതത്തിലെ കൊടുമുടിക്ക് ചുറ്റും മഞ്ഞ് വീഴ്ചയുണ്ടാകുന്നത്.

Also Read: നാടുകടത്തൽ നിയമവുമായി ഇസ്രയേൽ; പ്രക്ഷോഭകാരികളുടെ ബന്ധുക്കളെ നാടുകടത്താൻ അനുവദിക്കുന്ന നിയമം പാസാക്കി

പതിവ് തെറ്റി ഒരു മാസത്തിന് ശേഷം പര്‍വ്വത മുകളില്‍ മഞ്ഞ് വീഴ്ച സജീവമായി. നവംബർ 6 ന് ഷിസുവോക്കയിലെ ജപ്പാൻ കാലാവസ്ഥാ ഏജൻസിയാണ് ഫുജി പർവതത്തിൽ മഞ്ഞ് കണ്ടെത്തിയത്. ജൂൺ മുതൽ ഓഗസ്റ്റ് വരെ ജപ്പാനിൽ താപനില ശരാശരിയേക്കാൾ 1.76 സെൽഷ്യസ് (3.1 ഫാരൻഹീറ്റ്) കൂടുതലായിരുന്നു. ഓക്ടോബറിലും ഈ താപനില തുടര്‍ന്നതോടെ ഫുജിയില്‍ നിന്നും മഞ്ഞ് അകന്ന് നിന്നത്.

Also Read: 130 കോടി രൂപ വില വരുന്ന ഡൊമൈൻ സ്വന്തമാക്കി; ടെക് ലോകത്തെ ചർച്ചയായി ഓപ്പണ്‍ എഐയുടെ പുതിയ നീക്കം

2016 ഒക്ടോബർ 26 ആയിരുന്നു ഇതിന് മുമ്പ് ഏറ്റവും വൈകി ഫുജിയില്‍ മഞ്ഞെത്തിയ വര്‍ഷം. ജപ്പാനിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ആകർഷണങ്ങളിലൊന്നായ മൗണ്ട് ഫുജി. 300 വർഷങ്ങൾക്ക് മുമ്പാണ് ഫുജി അവസാനമായി പെട്ടിത്തെറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News