‌സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടില്ല, നാസയുടെ തലവനാണ്; ട്രംപിന്റെ പുതിയ നിയമനവും വിവാദത്തിൽ

Jared Isaacman

നാസയുടെ അടുത്ത തലവനായി ഓണ്‍ലൈന്‍ പേയ്മെന്റ് കോടിപതിയും ബഹിരാകാശ നടത്തം നിർവഹിച്ച ആദ്യ സ്വകാര്യ ബഹിരാകാശ യാത്രികനുമായ ജെറെഡ് ഐസക്മാനെ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുത്തിരുന്നു. ബുധനാഴ്ച സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

പ​ഠ​ന​ത്തി​ൽ മോ​ശ​മാ​യ​തി​നാ​ൽ സ്കൂ​ൾ പഠനം ഉ​പേ​ക്ഷി​ച്ച​യാ​ളാ​ണ് ജെറെഡ് ഐസക്മാൻ. ഹൈസ്‌കൂൾ പഠനം ഉപേക്ഷിച്ച് ബിസിനസ് രം​ഗത്തേക്ക് കടക്കുകയായിരുന്നു. നാസയുടെ അഡ്മിനിസ്ട്രേറ്ററായാണ് ജെറെഡിനെ നിയമിക്കുന്നത്. മുൻ ഫ്ലോറിഡ ഡെമോക്രാറ്റിക് സെനറ്ററുമായ ബിൽ നെൽസണാണ് ഇപ്പോഴത്തെ അഡ്മിനിസ്ട്രേറ്റർ ഇദ്ദേഹത്തെ നീക്കിയാണ് ജെറെഡിനെ നിയമിക്കാൻ ട്രംപ് തീരുമാനിച്ചിരിക്കുന്നത്.

Also Read: കാലിഫോര്‍ണിയയെ നടുക്കി ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തി

എക്സ് സിഇഒ ഇലോൺ മസ്കിന്റെ ബിസിനസ് സഹായിയാണ് ജെറെഡ്. 2021 സെപ്റ്റംബറിൽ സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണിലെ ആദ്യത്തെ മനുഷ്യ ദൗത്യത്തിന് നേതൃത്വം നൽകിയിട്ടുണ്ട്. സ്​​പേ​സ് എ​ക്സി​ൽ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് അ​ദ്ദേ​ഹം ബ​ഹി​രാ​കാ​ശ യാ​ത്ര നടത്തിയത്.

‘പ്രഗത്ഭനായ ബിസിനസ്സ് ലീഡറും മനുഷ്യസ്നേഹിയും പൈലറ്റും ബഹിരാകാശ യാത്രികനുമായ ജാരെഡ് ഐസക്മാനെ നാഷണല്‍ എയറോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷന്റെ (നാസ) അഡ്മിനിസ്ട്രേറ്ററായി നാമനിര്‍ദേശം ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്’ എന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

Also Read: ബജറ്റ് വിവാദം; പ്രക്ഷോഭത്തിൽ ആടിയുലഞ്ഞ്‌ ഫ്രാൻസ്‌

എന്നാൽ, നി​ല​വി​ലെ നാ​സ​യു​ടെ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ബി​ൽ നെ​ൽ​സ​​നുമായി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ജെറെഡിന് അ​നു​ഭ​വ പ​രി​ജ്ഞാ​നം വ​ള​രെ കു​റ​വാ​ണ്. എന്നാൽ നാസയുടെ തലപ്പത്തേക്ക് ജെറാഡിനെയെത്തിച്ചത് ട്രംപുമായുള്ള സൗഹൃദമെന്നാണ് സൂചന. ഇതോടെ ട്രംപിന്റെ പുതിയ നിയമനവും വിവാദത്തിലായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration