ഭൂമി ഇടപാട് കേസ്; ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം

ഭൂമി ഇടപാട് കേസിൽ അറസ്റ്റിലായിരുന്നു ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം. ജാർഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇ ഡി അറസ്റ്റ് ചോദ്യം ചെയ്ത് പലതവണ ഹേമന്ത് സോറൻ കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു. ഹേമന്ത് സോറന് ഒരു ദിവസത്തെ താൽക്കാലിക ജാമ്യം മാത്രമാണ് ജാർഖണ്ഡ് കോടതി അന്ന് അനുവദിച്ചത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണ് അനുമതി നൽകിയത്. ഇഡിക്കെതിരെയുള്ള ക്രിമിനൽ റിട്ട് ഹർജിയാണ് ഹൈക്കോടതി അന്ന് തള്ളിയത്.

Also Read: നീറ്റ്- നെറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; പാര്‍ലമെന്റില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷ അംഗങ്ങള്‍

വ്യാജരേഖ ചമച്ച് ആദിവാസിഭൂമി തട്ടിയെടുത്തു, ഖനനവകുപ്പിന്റെ ചുമതല ദുരുപയോഗംചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിങ്ങനെയുള്ള കേസുകളിലാണ് കഴിഞ്ഞ ജനുവരിയിൽ ഇ ഡി അറസ്റ്റ് ചെയ്തത്. ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്‌ ഹേമന്ത് സോറന്റെ ജാമ്യം.

Also Read: പൊതുപരീക്ഷ നടത്തിപ്പ്: കേന്ദ്രസർക്കാർ കരാർ നൽകിയതിൽ വലിയ വീഴ്‌ച; വിഷയം സഭയിൽ ഉന്നയിച്ച് ഇന്ത്യ സഖ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News