40 ദിവസം കൊണ്ട് 19 രാജ്യങ്ങൾ; സ്വന്തം വണ്ടിയിൽ കാനഡയിൽ നിന്നും ഇന്ത്യയിലേക്ക്

സ്വന്തം വണ്ടിയിൽ കാനഡയിൽ നിന്നും ഇന്ത്യയിലേക്ക് സഞ്ചരിച്ച് ജസ്മീത് സിങ് എന്ന ഇന്ത്യക്കാരൻ. 19,000 കിലോമീറ്റർ‌ 40 ദിവസം കൊണ്ടാണ് ജസ്മീത് യാത്രചെയ്തത്.19 രാജ്യങ്ങൾ കടന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ്. ജസ്മീത് സിങ് ഈ സാഹസികമായ യാത്ര ചെയ്തത്. തന്റെ ഫോർഡ് ബ്രോങ്കോയിലായിരുന്നു ജസ്മീതിന്റെ യാത്ര.

ഈ റോഡ് ട്രിപ്പിനുള്ള സജ്ജീകരണത്തിനായി 2.5 വർഷം താൻ ചെലവഴിച്ചിരുന്നു എന്ന് ജസ്മീത് പറയുന്നു. രാത്രികളിലും തന്റെ വാഹനത്തിലാണ് അദ്ദേഹം ചെലവഴിച്ചത്. പാകിസ്ഥാൻ വഴിയാണ് ഇന്ത്യയിലേക്ക് എത്തിയത്. അതേസമയം അമൃത്സറിനടുത്തുള്ള അട്ടാരി ബാഗ അതിർത്തിയിൽ വച്ച് ജസ്മീതിന്റെ കുടുംബം അദ്ദേഹത്തെ വരവേറ്റു.

ALSO READ: ബെവ്‌കോയിൽ മദ്യം വിറ്റ തുകയിൽ റെക്കോർഡ് വർദ്ധനവ്

കാർ യാത്ര ഇഷ്ടപ്പെടുന്ന ജസ്മീതിന്റെ അടുത്ത പദ്ധതി ഇന്ത്യയാകെയും കറങ്ങുക എന്നതാണ്.ജസ്മീതിന്റെ ഈ റോഡ് യാത്ര വലിയ തരത്തിൽ സോഷ്യൽ മീഡിയയിലും ശ്രദ്ധിക്കപ്പെട്ടു.Sahni Family എന്ന അക്കൗണ്ടിലൂടെ ജസ്മീത് തന്റെ യാത്രയെ കുറിച്ചുള്ള വിവരങ്ങളും വിശേഷങ്ങളും പങ്ക് വച്ചിട്ടുണ്ട്.

ALSO READ:മിന്നിത്തിളങ്ങാൻ തലസ്ഥാനം: വർണ്ണക്കാഴ്ചകളുമായി ക്രിസ്മസിനെ വരവേറ്റ് കനകക്കുന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News