ജസ്‌ന തിരോധാന കേസ്; സിബിഐ കേസ് ഡയറി കോടതിയിൽ ഹാജരാക്കി

ജസ്‌ന തിരോധാനക്കേസിൽ സിബിഐ കേസ് ഡയറി കോടതിയിൽ ഹാജരാക്കി. വിശദമായി പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. ഈ മാസം 8നു ഹർജി വീണ്ടും പരിഗണിക്കും. തിരുവനന്തപുരം സിജെഎം കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ ഇന്നലെ കോടതി സ്വീകരിക്കുകയായിരുന്നു.

ALSO READ: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ അലേര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ്

ചില ചിത്രങ്ങങ്ങളാണ് പിതാവ് കോടതിയിൽ സമർപ്പിച്ചത്. തെളിവുകൾ കോടതി പരിശോധിച്ചു. സിബിഐ പരിശോധിക്കാത്ത എന്തെങ്കിലും തെളിവുകള്‍ ഹാജരാക്കുകയാണെങ്കിൽ തുടരന്വേഷണം നടത്താമെന്നായിരുന്നു സിബിഐ നിലപാട്.

ALSO READ: ഉഷ്ണതരംഗസാധ്യത; തൊഴില്‍ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം: ലേബര്‍ കമ്മീഷണര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News