ജസ്ന തിരോധാന കേസിലെ തുടരന്വേഷണ ഹർജിയിൽ വിധി ഇന്ന്, പിതാവ് നൽകിയ തെളിവുകൾ കോടതിയിൽ

ജസ്ന തിരോധാന കേസിലെ തുടരന്വേഷണ ഹർജിയിൽ ഇന്ന് തിരുവനന്തപുരം സിജെഎം കോടതി വിധി പറയും. കഴിഞ്ഞദിവസം ജസ്നയുടെ പിതാവ് മുദ്രവച്ച കവറിൽ കോടതിയിൽ തെളിവുകൾ ഹാജരാക്കിയിരുന്നു. തുടർന്ന് ഇന്ന് കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടിരുന്നു. കൃത്യമായ രീതിയിൽ അല്ല സിബിഐയുടെ അന്വേഷണം നടന്നതെന്ന് ജസ്നയുടെ പിതാവ് ആരോപിച്ചിരുന്നു. ജസ്നയുടെ അജ്ഞാത സുഹൃത്ത് ഉൾപ്പെടെയുള്ള തെളിവുകൾ സിബിഐ പരിശോധിച്ചില്ല എന്നതാണ് പിതാവിൻറെ വാദം.

ALSO READ: വെറൈറ്റിയോട് വെറൈറ്റി..! അജുവിനെ പാട്ടുകാരനാക്കി ‘ഗുരുവായൂരമ്പല നടയിൽ’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News