‍‍ഡിസി യുടെ ‘സൂപ്പർ​ഗേൾ: വുമൺ ഓഫ് ടുമാറോ’യില്‍ തന്റെ സ്വപ്ന കഥാപാത്രമായ ലോബോയെ അവതരിപ്പിക്കാൻ ജേസൺ മോമോ

Jason Momoa

‍ഡി‍സി യൂണിവേഴ്സിൽ അക്വാമാനെ അവതരിപ്പിച്ച, ​ഗെയിം ഓഫ് ത്രോൺസിലൂടെ പ്രേക്ഷകപ്രീതി നേടിയ ജേസൺ മോമോ. ഡിസി യുടെ സൂപ്പർ​ഗേൾ: വുമൺ ഓഫ് ടുമാറോ എന്ന സിനിമയിൽ ലോബോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ പോകുന്നു.

ഡിസിയുടെ പ്രോജക്ടിന്റെ ഭാ​ഗമാകുന്നതിലുള്ള സന്തോഷം പ്രകടിപ്പിച്ച് “അവർ വിളിച്ചു” എന്ന അടിക്കുറിപ്പോടെ തന്റെ ചിത്രവും മോമോ സാമൂഹ്യ മാധ്യമത്തിൽ പങ്ക് വെച്ചു.

Also Read: കാലഘട്ടത്തിനുണ്ടാകുന്ന മാറ്റം കൃത്യമായി മനസിലാക്കിയ നടനാണ് മമ്മൂട്ടി: ബ്ലെസി

ഡിസി കോമിക്സ് പ്രസിദ്ധീകരിച്ച കോമിക് പുസ്തകങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഒരു സാങ്കൽപ്പിക കഥാപാത്രമാണ് ലോബോ. സാർനിയ എന്ന ഗ്രഹത്തിൽ നിന്നുള്ള പ്രതിനായക കഥാപാത്രത്തെ റോജർ സ്ലൈഫറും, ആർട്ടിസ്റ്റ് കീത്ത് ഗിഫനും ചേർന്നാണ് സൃഷ്ടിച്ചത്. 1983 ജൂണിൽ ഒമേഗ മെൻ എന്ന കോമിക് ചിത്രത്തിലാണ് ലോബോ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

മാർവൽ കോമിക്സിലെ സൂപ്പർഹീറോയായ വോൾവറിൻ്റെ ആക്ഷേപഹാസ്യമാണ് ലോബോ. 1990കളിൽ ഡിസി-യുടെ ഏറ്റവും ജനപ്രിയമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഇത്.

ഗാർഡിയൻസ് ഓഫ് ദി ഗാലക്സി സിനിമകളുടെ സംവിധായകനായ ജെയിംസ് ഗൺ ആണ് സൂപ്പർ​ഗേൾ: വുമൺ ഓഫ് ടുമാറോ എന്ന സിനിമയുടെയും സംവിധായകൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News