ടെസ്റ്റിൽ 200 വിക്കറ്റ് എന്ന നാഴികകല്ല് പിന്നിട്ട് ബുംറ

jasprit bumrah

ബോർഡർ ഗാവസ്‌കർ പരമ്പരയിലെ നാലാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഓസീസ് താരം ട്രാവിസ് ഹെഡിനെ വീഴ്ത്തി ടെസ്റ്റ് ക്രിക്കറ്റിൽ 200 വിക്കറ്റ് എന്ന നാഴികകല്ല് പിന്നിട്ട് ഇന്ത്യൻ പേസർ ബൂംറ. 44-ാം ടെസ്റ്റിൽ നിന്നാണ് ബൂംറ 200 വിക്കറ്റുകൾ നേടിയത്. ഒരു ഇന്ത്യൻ പേസറുടെ ടെസ്റ്റിലെ വേ​ഗതയേറിയ വിക്കറ്റ് വേട്ടായാണിത്.

ഇതോടെ ടെസ്റ്റിൽ 200 വിക്കറ്റ് തികയ്‌ക്കുന്ന ഇന്ത്യയിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ബൗളറായും ബൂംറ മാറി. 44-ാം ടെസ്റ്റിൽ 200 വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയുടെ റെക്കോർഡിനൊപ്പമാണ് താരമെത്തിയത്.

Also Read: ബുംറ മാജിക്കിൽ ഇന്ത്യ; നാലാം ​ദിനത്തിൽ പ്രതിരോധ കോട്ട തീർത്ത്

37 ഇന്നിം​ഗ്സുകളിൽ നിന്ന് ഈ നേട്ടം കൈവരിച്ച രവിചന്ദ്ര അശ്വിനാണ് ഇന്ത്യൻ താരങ്ങളിൽ ഏറ്റവും വേ​ഗം 200 വിക്കറ്റ് നേടിയ ബോളർ. പേസർമാരിൽ ബുമ്രയാണ് മുന്നിൽ. 50-ാം ടെസ്റ്റിൽ 200 വിക്കറ്റ് നേടിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവാണ് തൊട്ടുപിന്നിൽ.

നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിം​ഗസിൽ നാല് വിക്കറ്റ് നേടിയ ബൂംറക്ക് മുന്നിൽ ഒസീസ് ബാറ്റിങ് നിര പതറുകയാണ്. നിലവിൽ 9 വിക്കറ്റ് നഷ്ടത്തിൽ 179 എന്ന നിലയിലാണ് ഇന്ത്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News