പരുക്കില്‍ വലഞ്ഞ് ബുംറ; ചാമ്പ്യൻസ് ട്രോഫി നഷ്ടപ്പെടുമോയെന്ന് ആശങ്ക

jasprit-bumrah-champions-trophy

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ വിക്കറ്റ് വേട്ടയ്ക്ക് ജസ്പ്രീത് ബുംറയെ അമിതമായി ഉപയോഗിച്ചതിന്റെ ചെലവ്, ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒടുക്കേണ്ടി വരും. സിഡ്നിയില്‍ ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ പുറംവേദന കാരണം പേസര്‍ക്ക് പിന്മാറേണ്ടി വന്നിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പരുക്ക് പ്രതീക്ഷിച്ചതിലും വളരെ മോശമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ബുംറയുടെ പുറംഭാഗത്ത് വീക്കം ഉണ്ടെന്നും അടുത്ത മാസം പാക്കിസ്ഥാനില്‍ ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് അദ്ദേഹം ഫിറ്റ് ആകാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. 5 മത്സരങ്ങളുള്ള പരമ്പരയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 32 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു മാര്‍ക്വീ പേസര്‍ ബുംറ. ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ (NCA) റിപ്പോര്‍ട്ട് ചെയ്യാനിരിക്കുകയാണ് താരമെന്ന് ഒരു ദേശീയ മാധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപനത്തിനുള്ള അവസാന തീയതി ഇന്ന് ആണ്.

Read Also: എല്‍ക്ലാസിക്കോ ഇന്ന്; ഒക്ടോബറിലെ നാണക്കേടിന് ബാ‍ഴ്സയോട് പകരം വീട്ടുമോ മാഡ്രിഡ്

ടീം പ്രഖ്യാപന സമയം നീട്ടാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനോട് (ICC) ആവശ്യപ്പെടാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (BCCI) നിര്‍ബന്ധിതമായിട്ടുണ്ട്, ചാമ്പ്യന്‍സ് ട്രോഫി നോക്കൗട്ടുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ബുംറ ഫിറ്റ്‌നസ് ആകുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ 15 അംഗ പട്ടികയില്‍ ഉള്‍പ്പെടുത്തണോ അതോ യുഎഇയിലേക്കുള്ള റിസര്‍വ് ടീമില്‍ ഉള്‍പ്പെടുത്തണോ എന്ന് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ഉറപ്പിച്ചിട്ടില്ല. ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം മാര്‍ച്ച് 2നാണ്. സെമി ഫൈനല്‍ മാര്‍ച്ച് 4നും 5നും ഫൈനല്‍ 9നും നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News