ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്ന ബോർഡർ ഗവാസ്കർ ടൂർണമെൻ്റിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിക്കാൻ ജസ്പ്രീത് ബുംറ. നായകൻ രോഹിത് ശർമ ആദ്യ ടെസ്റ്റിനുണ്ടാകില്ലെന്ന് ഉറപ്പായതോടെയാണിത്. പെർത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ ഇതോടെ ബുംറ നായകസ്ഥാനം വഹിക്കും.
ഇതാദ്യമായല്ല പേസർ ബുംറ ടെസ്റ്റ് ക്യാപ്റ്റനാകുന്നത്. 2022 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തില്‍ ബുംറ ഇന്ത്യയെ നയിച്ചിരുന്നു. 2021-ല്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന ഈ ടെസ്റ്റ് കൊവിഡ് -19 കാരണം മാറ്റിവെക്കുകയായിരുന്നു. ബര്‍മിംഗ്ഹാമില്‍ നടന്ന ടെസ്റ്റിൽ ഏഴ് വിക്കറ്റിന് ഇംഗ്ലണ്ട് വിജയിച്ചു. ക്യാപ്റ്റന്‍സി പരാജയത്തില്‍ കലാശിച്ചെങ്കിലും സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒറ്റ ഓവറില്‍ 35 റണ്‍സ് അടിച്ച് പുതിയ റെക്കോര്‍ഡ് ബുംറ സൃഷ്ടിച്ചിരുന്നു.
Read Also: കുഞ്ഞിനെ കണ്ട് കൊതിതീർന്നില്ല; ഒസീസിനെതിരായ ആദ്യ ടെസ്റ്റിന് പ്രമുഖ താരമില്ല
2023ലെ ധരംശാല ടെസ്റ്റില്‍ ബുംറ ഭാഗിക ക്യാപ്റ്റൻസി ഏറ്റെടുത്തിരുന്നു. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ വേദന കാരണം രോഹിത് ഫീല്‍ഡ് ചെയ്യാതിരുന്നപ്പോഴാണ് അദ്ദേഹം ഇന്ത്യയെ നയിച്ചത്. ബുംറയുടെ നേതൃത്വത്തില്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനെ 195 റണ്‍സിന് പുറത്താക്കി. ഒരു ഇന്നിംഗ്സിനും 64 റണ്‍സിനും ജയം ഉറപ്പിക്കുകയും ചെയ്തു.
2023 ഓഗസ്റ്റില്‍ അയര്‍ലന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കിടെയാണ് ബുംറയുടെ ടി20 ക്യാപ്റ്റന്‍സി അരങ്ങേറ്റം. അന്നത്തെ നിയുക്ത ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ വിശ്രമിച്ചതോടെ താരതമ്യേന യുവ ഇന്ത്യന്‍ ടീമിന്റെ ചുമതല ബുംറ ഏറ്റെടുത്തു. ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ ജയിക്കുകയും പരമ്പര 2-0ന് സ്വന്തമാക്കുകയും ചെയ്തതോടെ അദ്ദേഹത്തിന്റെ നേതൃത്വം വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here