സമാനതകളില്ലാത്ത റെക്കോര്‍ഡ് തോഴന്‍; പെര്‍ത്തില്‍ വിജയ നായകനാകാന്‍ ജസ്പ്രീത് ബുംറ

jasprit-bumrah-perth-test

ആധുനിക കാലഘട്ടത്തിലെ ഏറ്റവും മികച്ച സമാനതകളില്ലാത്ത ഫാസ്റ്റ് ബൗളറാണ് ജസ്പ്രീത് ബുംറ. മൂന്ന് ദിവസങ്ങളിലായി തുടരുന്ന പെര്‍ത്ത് ടെസ്റ്റില്‍ ഫാസ്റ്റ് ബൗളിങിന്റെ ക്രൂരമായ സ്‌പെല്ലുകള്‍ ഉപയോഗിച്ച് നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യന്മാരുടെ എല്ലാ പ്രതിച്ഛായയും ബുംറ തകര്‍ത്തു. ഓസ്ട്രേലിയന്‍ മണ്ണില്‍ സന്ദര്‍ശക ഫാസ്റ്റ് ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനങ്ങളിലൊന്നായി ചിലര്‍ അദ്ദേഹത്തിന്റെ ആദ്യ ഇന്നിങ്സിലെ അഞ്ച് വിക്കറ്റ് നേട്ടത്തെ പ്രശംസിച്ചു.

രണ്ടാം ഇന്നിങ്സില്‍ ഇതുവരെ മൂന്ന് വിക്കറ്റും അദ്ദേഹം പിഴുതു. മൊത്ത് എട്ട് വിക്കറ്റ്. മാത്രമല്ല, ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കുന്നതും ബുംറയാണ്. രണ്ടാം ഇന്നിങ്സില്‍ ഓപ്പണര്‍ നഥാന്‍ മക്സ്വീനിയെയും മൂന്നാം നമ്പര്‍ മാര്‍നസ് ലബുഷാഗ്‌നെയെയും പുറത്താക്കി ബുംറ ടോപ്പ് ഓര്‍ഡര്‍ തകര്‍ത്തു. മൂന്നാം ദിവസത്തെ അവസാന സെഷനില്‍ വെറും 30 മിനിറ്റിനുള്ളില്‍ ഓസ്ട്രേലിയ 3 വിക്കറ്റിന് 12 എന്ന നിലയില്‍ തകര്‍ന്നു.

Read Also: ഐപിഎല്‍ കളിക്കുന്ന ജാര്‍ഖണ്ഡിലെ ആദ്യ ആദിവാസി താരത്തെ അറിയാം; സ്വന്തമാക്കിയത് മുംബൈ

സ്റ്റാന്‍ഡ്- ഇന്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍, ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് വൈകുന്നേരത്തോടെ ഡിക്ലയര്‍ ചെയ്യാനുള്ള നിര്‍ണായക ആഹ്വാനം ബുംറ നടത്തി. 20ന് താഴെയുള്ള ശരാശരിയില്‍ 150-ലധികം ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന ആദ്യത്തെ ആക്ടീവ് ഫാസ്റ്റ് ബൗളറായി ബുംറ മാറി. ഈ അസാധാരണ നേട്ടം ഇതിഹാസതാരം സിഡ്നി ബാണ്‍സിനൊപ്പം എത്തിച്ചിട്ടുണ്ട്.

319 വിക്കറ്റിന് 23.76 ശരാശരിയുള്ള ഇടംകയ്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജയാണ് ജസ്പ്രീത് ബുംറയുടെ ഏറ്റവും അടുത്ത് നില്‍ക്കുന്ന ഇന്ത്യന്‍ ബൗളര്‍. എക്കാലത്തെയും മികച്ച 50-ല്‍ ഇടം നേടിയ മറ്റൊരു ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഇല്ല. 2018-ല്‍ വിരാട് കോഹ്ലിയും രവി ശാസ്ത്രിയും ചേര്‍ന്ന് ടെസ്റ്റ് ടീമിലേക്ക് അതിവേഗം എത്തിച്ച വൈറ്റ് ബോള്‍ സ്‌പെഷ്യലിസ്റ്റായി പരിഗണിക്കുന്നതില്‍ നിന്ന്, ജസ്പ്രീത് ബുംറ ഏറെ മുന്നോട്ടുപോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News